കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് കടത്തിയ ഒരു കിലോ സ്വര്‍ണവുമായി 2പേര്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് കടത്തിയ ഒരു കിലോ സ്വര്‍ണവുമായി 2പേര്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് കടത്തിയ ഒരു കിലോ സ്വര്‍ണവുമായി കോഴിക്കോടു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്വര്‍ണകടത്തു സംഘം പിടിയിലായി. മണ്ണാര്‍ക്കാട് കൊടക്കാട് സ്വദേശി കളരിക്കല്‍ രമേഷ് (26),കോഴിക്കോട് കൈതപ്പോയില്‍ സ്വദേശി പഴന്തറ അബ്ദുറഹിമാന്‍ (40) എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ വിമാനത്താവള പരിസരത്തു നിന്നും പോലീസ് പിടികൂടിയത്.സംഭവത്തില്‍ ഒരാള്‍ രക്ഷപ്പെട്ടു.ഇവര്‍ സഞ്ചരിച്ച വാഹനവും പിടികൂടി.
മസ്‌കറ്റില്‍ നിന്നും വന്ന യാത്രക്കാരനായ രമേഷ് ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ചത്.തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട് സ്വദേശികള്‍ ഇയാളെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.ഇതിനിടയിലാണ് ഇവര്‍ പിടിയിലായത്.പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നേരത്തെ പലതവണ ഇവര്‍ സ്വര്‍ണം കടത്തിയതായി പൊലിസിനോട് പറഞ്ഞു. വിദേശത്തു നിന്നും നാട്ടിലേക്ക് വരുന്ന ആളുകളെ സ്വാധീനിച്ച് വലിയ പ്രതിഫലം വാഗ്ദാനം ചെയ്ത് സ്വര്‍ണം കടത്തുന്നതിനായി ഒരു സംഘം തന്നെ വിദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇവര്‍ മൊഴി നല്‍കി.
പിടികൂടിയ പ്രതികളേയും സ്വര്‍ണവും കൂടുതല്‍ അന്വോഷണത്തിനായി കസ്റ്റംസിനു കൈമാറും. മലപ്പുറം ജില്ലാ പൊലിസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി ഇന്‍സ്പക്ടര്‍ സി.അലവി, കരിപ്പൂര്‍ ഇന്‍സ്പക്ടര്‍ ഷിബു എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡ് അംഗങ്ങളായ അബ്ദുല്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, പി. സഞ്ജിവ്, ഉണ്ണികൃഷ്ണന്‍ മാരാത്ത്,പത്മരാജന്‍, ഹരിലാല്‍ സന്ദീപ്, അബ്ദുല്‍ റഹിം, മുരളികൃഷ്ണന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

 

 

Sharing is caring!