മലപ്പുറം കോട്ടക്കല്‍ സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയില്‍ മരിച്ചു

മലപ്പുറം കോട്ടക്കല്‍ സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയില്‍ മരിച്ചു

മലപ്പുറം: ഹൃദയാഘാതം മൂലം മലപ്പുറം കോട്ടക്കല്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു. ഇരിമ്പിളിയം മേച്ചിരിപ്പറമ്പ് സ്വദേശി കരുവാരകുന്നില്‍ ഉണ്ണീന്‍കുട്ടിയുടെ മകന്‍ അഷ്‌റഫലി (42) ആണ് മരിച്ചത്. ത്വാഇഫില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം ഗോതമ്പ് എടുക്കുന്നതിനായി ജിദ്ദയില്‍ ട്രൈലറുമായി എത്തിയതായിരുന്നു.ജിദ്ദയിലെ സനാബീല്‍ എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതം ഉണ്ടാവുകയും മരിക്കുകയുമായിരുന്നു. തുടര്‍നടപടികള്‍ക്കായി ത്വാഇഫ്, ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

 

Sharing is caring!