മലപ്പുറത്തെ ഗുണ്ടാ നേതാവിനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുത്തു

നിലമ്പൂര്‍. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം തടയുന്നതിന് പോലീസ് ചുമത്തിയ കാപ്പ നിയമം ലംഘിച്ച്
അക്രമം നടത്തിയ ഗുണ്ടാ നേതാവിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി.
നിലമ്പൂര്‍ മണലോടി സ്വദേശി തേക്കില്‍ ശതാബി (35)നെയാണ് നിലമ്പൂര്‍ പോലീസ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. പാട്ടുത്സവത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ ജനുവരി 11ന് രാത്രി 12.00 മണിയോടെ ശതാബിന്റെ നേതൃത്വത്തില്‍ ഇരു സംഘങ്ങള്‍ പാട്ടുത്സവ നഗരിയില്‍ ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്ന് ചികിത്സ തേടി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിയ ഗുണ്ടാസംഘങ്ങള്‍ അവിടെ വെച്ചും പരസ്പരം പോര്‍ വിളി നടത്തി ആശുപത്രിയിലെ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ അടക്കം കൈക്കലാക്കി ഏറ്റുമുട്ടി. ഡ്യൂട്ടി ഡോക്ടറുടെ പരാതി പ്രകാരം ആരോഗ്യ പ്രവര്‍ത്തകരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് പ്രതികള്‍ക്കെതിരെ പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തിരുന്നു. ജനുവരി 22ന് കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴി അനധികൃതമായി കടത്തിയ സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത കേസ്സില്‍ നിലവില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിഞ്ഞു വരികയായിരുന്നു പ്രതി. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ വകുപ്പ് 15 പ്രകാരം ജില്ലയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയ പ്രതി വിലക്കില്‍ നിന്നും ഇളവ് നേടിയിരുന്നു. കാപ്പാ നിയമം ലംഘിച്ചതിന് പ്രതിക്കെതിരെ മറ്റൊരു കേസ്സും നിലമ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.വിഷ്ണു, എസ്.ഐ നവീന്‍ ഷാജ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ [...]