പള്‍സ് പോളിയോ: 94ശതമാനം നേട്ടം കൈവരിച്ച് മലപ്പുറം ജില്ല

പള്‍സ് പോളിയോ: 94ശതമാനം നേട്ടം കൈവരിച്ച് മലപ്പുറം ജില്ല

മലപ്പുറം: പള്‍സ്പോളിയോ പരിപാടിയുടെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകരും അങ്കണവാടി പ്രവര്‍ത്തകരും കുടുംബശ്രീ വളന്റിയര്‍മാരും തുള്ളിമരുന്ന് സ്വീകരിക്കാന്‍ കഴിയാത്ത കുട്ടികളുടെ വീടുകളില്‍ സന്ദര്‍ശിച്ചു പോളിയോ തുള്ളി മരുന്ന് നല്‍കി. 49,892 കുട്ടികള്‍ക്കാണ് ഇന്നലെ പോളിയോ തുള്ളിമരുന്ന് നല്‍കിയത്. ഇതോടെ മൂന്ന് ദിവസമായി ജില്ലയില്‍ 4,27,888 കുട്ടികള്‍ക്ക് തുള്ളി മരുന്ന് നല്‍കി പോളിയോ തുള്ളി മരുന്ന് വിതരണത്തില്‍ 94 ശതമാനം നേട്ടം കൈവരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇനിയും തുള്ളി മരുന്ന് ലഭിക്കാത്ത കുട്ടികള്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളിലും വീടുകളില്‍ എത്തി പോളിയോ തുള്ളി മരുന്ന് വിതരണം ചെയ്യും.

 

Sharing is caring!