ബലാല്‍സംഗക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയില്‍

ബലാല്‍സംഗക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയില്‍

മഞ്ചേരി : ബലാല്‍സംഗക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതിന് പൊലീസ് അറസ്റ്റ് ചെയ്ത് ഹാജരാക്കിയ പ്രതിയെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) റിമാന്റ് ചെയ്തു. തിരൂര്‍ നിറമരുതൂര്‍ ജനതാബസാര്‍ കുട്ടാടന്‍ പാടത്ത് ലിജേഷ് (32)നെയാണ് ജഡ്ജി എസ് നസീറ പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തത്. 2014 ഫെബ്രുവരി ഒമ്പതിനാണ് കേസിന്നാസ്പദമായ സംഭവം. യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. യുവതിയുടെ ബാത്റൂം ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്നും വഴങ്ങിയില്ലെങ്കില്‍ അവ ഇന്റര്‍നെറ്റിലും മറ്റും പരസ്യപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി. കേസിന്റെ വിചാരണ മഞ്ചേരി കോടതിയില്‍ പൂര്‍ത്തിയായ സമയത്താണ് പ്രതി മുങ്ങിയത്. തുടര്‍ന്ന് കോടതി ജാമ്യക്കാര്‍ക്ക് നോട്ടീസയച്ചിരുന്നു. വളാഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ റാഫിയാണ് കേസന്വേഷിക്കുന്നത്.

Sharing is caring!