മലപ്പുറം പനങ്ങാട്ടൂരില്‍ ഏകമകള്‍ വീട്ടിലെത്തിയ സന്തോഷത്തിലാണ് ഈ അചഛനും അമ്മയും

മലപ്പുറം പനങ്ങാട്ടൂരില്‍ ഏകമകള്‍ വീട്ടിലെത്തിയ സന്തോഷത്തിലാണ് ഈ അചഛനും അമ്മയും

മലപ്പുറം: ദിവസങ്ങള്‍ നെഞ്ചടിപ്പോടെ കത്തിരുന്നു ഏകമകള്‍ വീട്ടിലെത്തിയതോടെയാണ് അച്ഛനും അമ്മക്കും ആശ്വാസമായത്, താനൂര്‍ പനങ്ങാട്ടൂര്‍ ചെറിയ പറമ്പത്ത് അശോകന്‍ – ബിന്ദു ദമ്പതികളുടെ മകള്‍ അഞ്ജുഅശോകാണ് യുക്രൈനില്‍ നിന്നും ഞായറാഴ്ച രാത്രിയോടെ വീട്ടില്‍ തിരിച്ചെതിയത് , മൂന്നാം വര്‍ഷമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ അഞ്ജു അശോക് അടക്കം മലയാളികളടക്കമുള്ള400 ഇന്ത്യന്‍ സംഘങ്ങള്‍26 നാണ് യുക്രൈനില്‍ നിന്നും ബസ്സിന് പുറപ്പെട്ട് ശേഷം രണ്ട് മണികൂര്‍ നടന്ന് ബോഡറില്‍ എത്തി , അവിടെ നിന്നും ബസ്സില്‍ റൊമാനിയ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങി , രാത്രി 8 മണിക്കു വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തി. ഞായറാഴ്ച ഉച്ചക്ക് കൊച്ചിയിലും അവിടെ നിന്നും താനൂര്‍, പരപ്പനങ്ങാടി , കോഴിക്കോട് ഭാഗത്തേക്കുള്ള അജ്ജു അശോകും മറ്റ് മൂന്ന് വിദ്യാര്‍ത്ഥിനികള്‍ ടാക്‌സിയില്‍ പുറപ്പെട്ട് ഞായറാഴ്ച രാത്രിയോടെ വെന്നിയൂരില്‍ എത്തി. മകളെ സ്വീകരിക്കാന്‍ രക്ഷിതാക്കള്‍ കാത്ത് നിന്നിരുന്നു , പതിനഞ്ചാം തിയ്യതി മുതല്‍ തന്നെ ബന്ധപ്പെട്ടവര്‍ ചെറിയ സൂചന നല്‍കിയിരുന്നു , നാട്ടില്‍ പോകുന്ന വര്‍ക്ക് പോകാവുന്നതാണ് എന്ന് , ഇരുപത്തി അഞ്ചോടെ ചെറിയ വെടിപ്പെട്ടുന്ന ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിരുന്നു , നാട്ടിലേക്കു ഫോണ്‍ ചെയ്യാനൊന്നും ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല അത് മനസ്സിന് സമാധാനം നല്‍കിയിരുന്നു , ഇന്ത്യന്‍ എംബസി എപ്പോഴും അന്വേഷണം നടത്തി കൊണ്ടിരിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാം വര്‍ക്കും സമാധാനമായിരുന്നു എന്ന് അഞ്ജു പറഞ്ഞു. ,എല്ലാം സുരക്ഷയും ഇന്ത്യഎം ബസി ഏര്‍പ്പെടുത്തിയിരുന്നു.
സി പി എം ലോക്കല്‍ സെക്രട്ടറി അശോകന്റെ മകളാണ്

 

 

Sharing is caring!