പി.വി അന്‍വര്‍ എം.എല്‍.എ പനിബാധിച്ച് ആശുപത്രിയില്‍; മകന് മലേറിയ
മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എയെ പനിബാധിച്ച് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിറയലോട് കൂടിയ പനിയെതുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മഞ്ചേരി കൊരമ്പയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിബാധിച്ച് ഇതേ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അന്‍വറിന്റെ മകന് റിസ്വാന് മലേറിയ സ്ഥിരീകരിച്ചതായാണ് വിവരം. ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലായിരുന്നു അന്‍വറും മകനും. നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് അന്‍വര്‍ നാട്ടിലെത്തിയത്. അന്‍വര്‍ എത്തുന്നതിന് ആഴ്ചകള്‍ക്ക് മുമ്പാണ് മകന് മടങ്ങിയെത്തിയത്. എം.എല്‍.എയുടെ മകന് മലേറിയ സ്ഥിരീകരിച്ചത് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിഞ്ഞിട്ടില്ല. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ഡെപ്യൂട്ടി ഡി.എം.ഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊതുകുവഴി പകരുന്ന സാംക്രമിക രോഗമായ മലേറിയ ആഫ്രിക്കന്‍രാജ്യങ്ങളില്‍ രൂക്ഷമായ ആരോഗ്യപ്രശ്നമാണ്.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]