അക്രമത്തിന് പ്രത്യാക്രമണമില്ലാത്തതിനെ യുദ്ധമെന്ന് വിശേഷിപ്പിക്കാനാവില്ല: മുജീബ് കാടേരി

അക്രമത്തിന് പ്രത്യാക്രമണമില്ലാത്തതിനെ യുദ്ധമെന്ന് വിശേഷിപ്പിക്കാനാവില്ല: മുജീബ് കാടേരി

മലപ്പുറം : നിരപരാധികളായ നിസ്സഹയരായ സാധാരണ ജനങ്ങളെ മേൽ അധിപത്യം സ്ഥാപിക്കാനുള്ള റഷ്യൻ ക്രൂരത അവസാനിപ്പിക്കണമെന്ന് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് മുജീബ് കാടേരി പറഞ്ഞു. അക്രമത്തിന് പ്രത്യാക്രമണമില്ലാത്ത പിറന്ന നാട്ടിൽ ജീവിക്കാനുള്ള ചെറു ത്ത് നിൽ പ്പിനെ യുദ്ധമെന്ന് പോലും പറയാനാവില്ല.യുദ്ധത്തിൽ വിജയികളില്ല ഇരകൾ മാത്രം എന്ന മുദ്രാവാക്യവുമായി ഉക്രയിന് മേൽ റഷ്യ നടത്തുന്ന ആക്രമണത്തിനെതിരെ മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി കോട്ടക്കുന്നിൽ മെഴുക് തിരി തെളിയിച്ച് നടത്തിയ യുദ്ധവിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡണ്ട് എ.പി. ഷരീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ബാവ വിസ പ്പടി, ജില്ലാ ഉപാധ്യക്ഷൻ കുരിക്കൾ മുനീർ , നിയോജക മണ്ഡലം സീനിയർ വൈസ് പ്രസിഡണ്ട് ഫെബിൻ കളപ്പാടൻ, ഭാരവാഹികളായ ഹുസൈൻ ഉള്ളാട്ട്, സൈഫുള്ള വല്ലാഞ്ചിറ, സമീർ കപ്പൂർ, എസ്. അദി നാൻ , കെ.ടി റബീബ്, ശിഹാബ് അരിക്കത്ത്, സലാം വളമംഗലം, ശിഹാബ് തൃപ്പനച്ചി, സിദ്ദീഖലിപിച്ചൻ , പ്രവർത്തക സമിതി അംഗങ്ങളായ സി.പി. സാദിഖലി, സുബൈർ മൂഴിക്കൽ , ടി. മുജീബ്, സബാഹ് മാസ്റ്റർ പരുവ മണ്ണ, അഡ്വ. അഫീഫ് പറവത്ത്, എൻ.എം. ഉബൈദ്, കുഞ്ഞിമാൻ മൈലാടി , അബ്ബാസ് വടക്കൻ , ഷഫീഖ് പുൽപറ്റ , പി. സമദ്, നവാഷിദ് ഇരുമ്പുഴി, റഷീദ് ബങ്കാളത്ത്, ജസീൽ പറമ്പൻ , മുനിസിപ്പൽ , പഞ്ചായത്ത് ഭാരവാഹികൾ സംബന്ധിച്ചു.

Sharing is caring!