മഞ്ചേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമം

മഞ്ചേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമം

മലപ്പുറം : മഞ്ചേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമം. എടവണ്ണ സ്വദേശി ആദര്‍ശ് പന്നിക്കോടനെതിരെയാണ് വധശ്രമമുണ്ടായത്. സംഭവത്തില്‍ എടവണ്ണ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
കാറിലും ബൈക്കിലും എത്തിയ സംഘമാണ് വധിക്കാന്‍ ശ്രമിച്ചത്. വാഹനങ്ങളില്‍ എത്തിയ അക്രമി സംഘം ആദര്‍ശിനെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ആദര്‍ശ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

 

 

Sharing is caring!