വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മലപ്പുറത്തെ മാപ്പിളപ്പാട്ട് അല്‍ബം ഗായകന്‍ പിടിയില്‍

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മലപ്പുറത്തെ മാപ്പിളപ്പാട്ട് അല്‍ബം ഗായകന്‍ പിടിയില്‍

മലപ്പുറം: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മലപ്പുറത്തെ മാപ്പിളപ്പാട്ട് ആല്‍ബം ഗായകന്‍ പിടിയില്‍.
മലപ്പുറം പുത്തനത്താണി പുന്നത്തല, കുറുമ്പത്തൂര്‍ സ്വദേശി മന്‍സൂറലി (28)യെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്.ആല്‍ബം ഗാനങ്ങള്‍ പാടുന്നതിനും, പഠിപ്പിക്കുന്നതിനുമായി എത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് മാപ്പിളആല്‍ബം ഗായകനായ മന്‍സൂറലിയെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്.വിവാഹിതനും, രണ്ട് കുട്ടികളുടെ പിതാവുമാണ് അറസ്റ്റിലായ മന്‍സൂറലി. രണ്ട് വര്‍ഷം മുമ്പ് പൊന്നാനിയില്‍ വെച്ച് പരിചയപ്പെട്ട കുട്ടിയെ പിന്നീട് മന്‍സൂറലി പാട്ട് പഠിപ്പിക്കുകയും, പ്രണയിക്കുകയുമായിരുന്നു. തുടര്‍ന്ന് പല തവണ കുട്ടിയെ കാറില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയും ചെയ്തു.കഴിഞ്ഞ ദിവസം വിവരമറിഞ്ഞ വീട്ടുകാര്‍ പൊന്നാനി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ ഇയാളെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Sharing is caring!