14കാരനെ പീഡനത്തിനിരയാക്കിയ ‘തങ്ങള്‍’ ഇക്കാര്യം പുറത്തറിയിക്കാതിരിക്കാന്‍ കുട്ടിക്ക് 50 രൂപ നല്കി
മലപ്പുറം: താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ തങ്ങള്‍ അറസ്റ്റില്‍. വെള്ളുവങ്ങാട് പറമ്പന്‍പൂള സ്വദേശിയും 49-കാരനുമായ കരുവന്തിരുത്തി ഷറഫുദ്ദീന് തങ്ങളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവര്‍ഷം ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.
പതിനാലുകാരനെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ഇക്കാര്യം പുറത്തറിയിക്കാതിരിക്കാന്‍ ഷറഫുദ്ദീന് 50 രൂപ കുട്ടിയ്ക്ക് നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ചൈല്ഡ്ലൈന് മുഖേനെയാണ് പോലീസ് വിവരമറിഞ്ഞത്.
കഴിഞ്ഞ ജനുവരിയില്‍ മറ്റൊരു പതിനാലുകാരനായ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമന്‍ഡ് ചെയ്തു.
സ്റ്റേഷന് ഹൗസ് ഓഫീസര്‍ കെ. റഫീഖ്, എസ്ഐമാരായ ഇ.എ അരവിന്ദന്, കെ. തുളസി, എഎസ്ഐ സെബാസ്റ്റ്യന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അസ്മാബി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഒ. ശശി, സിപി അനീഷ്, അഷ്റഫ്, ഷബീന എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]