നിലമ്പൂരില്‍ ജനവാസമേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

നിലമ്പൂരില്‍ ജനവാസമേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

നിലമ്പൂര്‍: നിലമ്പൂര്‍ നഗരത്തിലെ ജനവാസ കേന്ദ്രമായ ചാരംകുളത്ത് കുളിക്കാനായി പുഴയിലേക്ക് പോയ യുവാവിന് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. ചന്തക്കുന്ന് ചാരംകുളം തുവ്വശേരി നൗഷാദലിക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് സംഭവം. കുളിക്കാനായി സുഹൃത്തിനൊപ്പം പുഴയിലേക്ക് പോകാനിറങ്ങിയപ്പോള്‍ പെട്ടെന്ന് ആനയുടെ മുന്നില്‍പ്പെടുകയായിരുന്നു. വീടിന് സമീപത്തുവെച്ച് തന്നെയാണ് സംഭവം. നൗഷാദലിയുടെ തലക്കും കയ്യിനും കാലിനും പരിക്കുകളുണ്ട്. ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.. ജനവാസ കേന്ദ്രമായ ചാരംകുളത്ത് ദിവസങ്ങളായി കാട്ടാനകളെത്തുന്നുണ്ട്.

Sharing is caring!