16കാരിക്ക് മാനഹാനി വരുത്തിയ യുവാവിനെ റിമാന്റ് ചെയ്തു
മഞ്ചേരി : വീട്ടില്‍ അതിക്രമിച്ചു കയറി പതിനാറുകാരിക്ക് മാനഹാനി വരുത്തിയെന്ന കേസില്‍ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷ്യല്‍ സബ്ജയിലിലേക്കയച്ചു.. കാവനൂര്‍ തഖ്വാബാദ് തളക്കോട്ടില് എ പി മുഹമ്മദ് സാദിഖ് (34)നെയാണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി എസ് നസീറ റിമാന്റ് ചെയ്തത്. ഇക്കഴിഞ്ഞ 19ന് തഖ്വാബാദിലാണ് സംഭവം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി താമസിക്കുന്ന അങ്കത്ത് കോളനിയിലേക്ക് അതിക്രമിച്ചു കയറിയ പ്രതി കുട്ടിക്ക് മാനഹാനി വരുത്തിയെന്നാണ് കേസ്. ഡിവൈഎസ്പി പി എം പ്രദീപ് ആണ് കേസന്വേഷിക്കുന്നത്.
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]