മലപ്പുറത്ത് ബസിടിച്ച് മരിച്ചയാളുടെ കുടുംബത്തിന് 7.4 കോടി രൂപ നല്‍കാന്‍ ഉത്തരവ്

മലപ്പുറത്ത് ബസിടിച്ച് മരിച്ചയാളുടെ കുടുംബത്തിന് 7.4 കോടി രൂപ നല്‍കാന്‍ ഉത്തരവ്

മലപ്പുറം: മലപ്പുറം തേഞ്ഞിപ്പലത്ത് ബസ് ഇടിച്ചു മരിച്ച കേസില്‍ മരണപ്പെട്ട ആളുടെ ആശ്രിതര്‍ക്ക് 7.4 കോടി രൂപ നല്‍കാന്‍ കോഴിക്കോട് വാഹനാപകട നഷ്ടപരിഹാര ട്രിബൂണല്‍ ഉത്തരവിട്ടു. സൗത്ത് മുന്നിയൂരില്‍ ചോനാരി വീട്ടില്‍ മമ്മൂട്ടി (52) കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചു മരിച്ച കേസിലാണ് മാതാപിതാക്കള്‍, ഭാര്യ, 4 പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് നഷ്ടപരിഹാരമായി 7,40,68,940 രൂപയും അതിന്റെ പലിശയും കോടതി ചിലവും നല്‍കാന്‍ എം എസ് ടി ജഡ്ജി ഉത്തരവിട്ടത്.
2017 ജൂലൈ 12 ന് വൈകീട്ട് 7 മണിക്ക് ആണ് അപകടം ഉണ്ടായത്. മമ്മൂട്ടി നടന്ന് പോകുമ്പോഴാണ് ബസ് ഇടിച്ചു മരിക്കുന്നത്. ഖത്തറില്‍ എഞ്ചിനീയര്‍ ആയിരുന്നു അദ്ദേഹം. ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനിയും ഗടഞഠഇ യും ആണ് നഷ്ടപരിഹാരത്തുക നല്‍കേണ്ടത്.

 

Sharing is caring!