ഒന്നര കിലോ കഞ്ചാവുമായി മലപ്പുറം എടവണ്ണയില്‍ അതിഥി തൊഴിലാളി പിടിയില്‍
എടവണ്ണ പോലീസ് സ്റ്റേഷന് പരിധിയില്‍ പത്തപിരിയം എന്ന സ്ഥലത്തു വെച്ച് അതിഥിതൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന ഒന്നരക്കിലോ കഞ്ചാവുമായി ഉത്തര്‍പ്രദേശ് സ്വദേശി തന്‍വീറിനെ നെയാണ് എടവണ്ണ പോലീസ് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ മജീദിന്റെ നേതൃത്വത്തില്‍,മലപ്പുറം ജില്ലാ ആന്റി നര്‍കോട്ടിക്ക് സ്പെഷ്യല്‍ ടീം പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ്. ഐ.പി. എസ് ന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നിലമ്പൂര്‍ ഉ്യുെ സജു കെ. എബ്രാഹാമിന്റെ നിര്‍ദ്ദേശാനുസരണം എടവണ്ണ ഐ.പി. അബ്ദുള്‍ മജീദിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ രമേഷ് ബാബു, എം.ഗിരീഷ് മലപ്പുറം ജില്ലാ ആന്റി നാര് കോട്ടിക് സംഘാഗ ങ്ങളായ സലിം പൂവത്തി , ദിനേശ് ഇരുപ്പക്കണ്ടന്‍,ഞ. ഷഹേഷ്, ജസീര്‍.കെ. കെ. സിറാജ് കെ , മനേഷ് കുമാര്‍ ,വിധു , സജീഷ്, കുരുവിള എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസ് അന്വേഷണം നടത്തുന്നത്.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]