അതിഥി തൊഴിലാളികളുടെ ഫോണുകള്‍ മോഷ്ടിച്ച മലപ്പുറം മമ്പാട്ടെ യുവാവിന് ജാമ്യമില്ല

അതിഥി തൊഴിലാളികളുടെ ഫോണുകള്‍ മോഷ്ടിച്ച മലപ്പുറം മമ്പാട്ടെ യുവാവിന് ജാമ്യമില്ല

മഞ്ചേരി : ബംഗാള്‍ സ്വദേശികളായ തൊഴിലാളികളുടെ താമസ സ്ഥലത്തു നിന്നും ഫോണുകള്‍ മോഷ്ടിച്ചതിന് നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ച യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. മമ്പാട് സ്വദേശി പത്തായക്കടവന്‍ ഷബീബ് (34)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് മുരളീകൃഷ്ണ തള്ളിയത്. ഇക്കഴിഞ്ഞ നാലാം തിയ്യതിയാണ് സംഭവം. 15000,17000,8000,5000 എന്നിങ്ങനെ വിലകളുള്ള ഫോണുകളാണ് മോഷ്ടിച്ചത്. വെസ്റ്റ്ബംഗാള്‍ ഹുഗ്ലി ബാലനഗര്‍ ദക്ഷിണ്‍ ഗോപാല്‍പൂര്‍ ബിദ്യാസാഗര്‍ കോളനി ഗോവിന്ദഭക്ത് മകന്‍ രബീന്ദ്ര ഭക്ത് (27) ആണ് പരാതി നല്‍കിയത്. എസ് ഐ കമറുസ്സമാന്‍ ആണ് കേസ് അന്വേഷിക്കുന്നത്.

Sharing is caring!