മലപ്പുറം അഞ്ചുടിയില്‍ ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍
താനൂര്‍: ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. അഞ്ചുടിയിലെ യൂത്ത് ലീഗ് അക്രമി സംഘത്തലവനായ കുപ്പന്റെപുരയ്ക്കല്‍ ഇര്‍ഷാദിനെയാണ് മലപ്പുറം ക്രൈംബ്രാഞ്ച് സംഘം ബുധനാഴ്ച ഉച്ചയ്ക്ക് അറസ്റ്റ് ചെയ്തത്. 2019 മാര്‍ച്ച് 4ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മത്സ്യബന്ധനത്തിനു പോകുന്ന ചെങ്കൊടി എന്ന വള്ളത്തിലെ തൊഴിലാളികളുടെ യോഗം കഴിഞ്ഞു വരുന്ന സമയത്ത് ഡിവൈഎഫ്ഐ തീരദേശ മേഖല സെക്രട്ടറിയായിരുന്ന കെ പി ഷംസു, വിളിച്ചാന്റെ പുരക്കല്‍ മുസ്തഫ, ഷഹദാദ് എന്നിവരെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
അഞ്ചുടി മുസ്ലിം ലീഗ് ഓഫീസിനു മുന്നില്‍ വച്ചാണ് അക്രമികള്‍ ഇവരെ വെട്ടിവീഴ്ത്തിയത്. ഷംസുവിന്റെ ഇരു കൈകാലുകള്‍ക്കും വെട്ടേറ്റിരുന്നു. വടിവാള്‍, മഴു തുടങ്ങിയ മാരകായുധങ്ങളുമായാണ് ആക്രമിച്ചത്. വടിവാള്‍ കൊണ്ട് വെട്ടി വീഴ്ത്തിയ ശേഷം മഴു ഉപയോഗിച്ച് ഇരുകാലുകളും വെട്ടി നുറുക്കുകയായിരുന്നു.
വെളിച്ചാന്റെ പുരയ്ക്കല്‍ മുസ്തഫയുടെ കൈയ്യിനും കാലിനും ആണ് വെട്ടേറ്റത്. ശബ്ദം കേട്ടെത്തിയ ചീമ്പാളിന്റെ പുരയ്ക്കല്‍ ഷഹദാദിന്റെ കൈവെള്ളയിലാണ് വെട്ടേറ്റത്.
പ്രതി കുപ്പന്റെ പുരക്കല്‍ ഇര്‍ഷാദ് തീരദേശ മേഖലയില്‍ മുസ്ലിം ലീഗ് നടത്തിയ അക്രമങ്ങളില്‍ മുഖ്യ പങ്കുള്ളയാളാണ്.
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]