മലപ്പുറം താനൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്നും വീണ് പരുക്കറ്റ യുവതി മരിച്ചു
താനൂര്‍: താനൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്നും വീണ് പരുക്കറ്റ യുവതി മരിച്ചു.
തിരൂര്‍ പച്ചാട്ടിരി ചെറുപുരക്കല്‍ പുരുഷോത്തമന്റ ഭാര്യ ഗീത(40)ആണ് മരിച്ചത്. തലയ്ക്കുഗുരുതര പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.വ്യാഴായ്ച്ച ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
ചെവ്വാഴ്ച്ച കാലത്ത് അമ്മയെ താനൂര്‍ ചിറക്കലില്‍ ബന്ധുവീട്ടില്‍ ആക്കിയ ശേഷം ഭര്‍ത്താവ് പുരുഷോത്തമന്റെ തിരൂര്‍ പച്ചാട്ടിരി യിലുള്ള വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് അതിദാരുണമായ അപകടമുണ്ടായത്. ചിറക്കല്‍ നിന്നും സ്വകാര്യബസ്സില്‍ യാത്ര ആരംഭിച്ചുഒന്നരകിലോമീറ്റര് പിന്നിട്ടപ്പോഴേക്കും താനൂര്‍ തെയ്യാല റോഡ് ജംഗ്ഷനില്‍ വച്ച് ബസിന്റെ മുന്‍വശത്തുള്ള ഡോറില്‍ നിന്നും റോഡിലേക്കുതെറിച്ചു വീഴുകയായിരുന്നു.പിറകെ വന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഉടനെ താനൂര്‍ മൂലക്കല് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സയ്ക്കു ശേഷം തലക്ക് ഗുരുതര പരിക്കുള്ള തിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ നിന്നും ചികിത്സയിലിരിക്കെ ബുധനാഴ്ച്ച വൈകീട്ടോടെ മരണപ്പെട്ടു, പിതാവ്താനൂര് ശോഭപറമ്പ് പാലയാര്‍ വീട്ടില്‍ പരേതനായ കൃഷ്ണന്.മാതാവ് രാധ
മക്കള്‍:അതുല്ഷ,അലന്ഷ.സഹോദരി:ഉഷ (അയ്യായ )
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]