പോക്‌സോ കേസില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ഇരയുടെഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ച നമ്പൂതിരി മലപ്പുറം വഴിക്കടവില്‍ പിടിയില്‍

പോക്‌സോ കേസില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ഇരയുടെഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ച നമ്പൂതിരി മലപ്പുറം വഴിക്കടവില്‍ പിടിയില്‍

മലപ്പുറം: പോക്‌സോ കേസില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രച്ചരിപ്പിച്ച നമ്പൂതിരിയെ മലപ്പുറം വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. -കോഴിക്കോട് കുടത്തായി സ്വദേശി ശ്രീധരന്‍ ഉണ്ണി എന്ന ശ്രീധരന്‍ ഇളമനയെ( 40)യാണ് വഴിക്കടവ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ.കെ. വേണു അറസ്റ്റ് ചെയ്തത് .പോക്‌സോ നിയമപ്രകാരം ഇരയുടെ യാതൊരു ഐഡന്റിറ്റിയും വെളിപ്പെടുത്തുന്നത് കുറ്റകരമാണെന്നിരിക്കെയാണ് യുവാവ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ വഴി വീഡിയോ പ്രചരിപ്പിച്ചത്.

ഈ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലവകാശ കമ്മീഷനും ചെല്‍ഡ് വെല്‍ഫയര്‍ കമിറ്റിക്കും പരാതികള്‍ ലഭിച്ചിരുന്നു.വഴിക്കടവ് ഇന്‍സ്‌പെക്ടര്‍ പി.അബ്ദുള്‍ ബഷീറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വഷണ സംഘം രൂപീകരിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചയാളുകളെ കണ്ടെത്തുന്നതിനായി നിരന്തരമായ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് പ്രതി കോഴിക്കോട് നിന്നും പിടിയിലായത്.

വീഡിയോ ചിത്രീകരിച്ച വഴിക്കടവ് വട്ടപ്പാടം സ്വദേശി സല്‍മാന്‍ സല്ലു വിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതി റെക്കോര്‍ഡ് ചെയ്ത് ഷെയര്‍ ചെയ്ത വീഡിയോ നിരവധിയാളുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഷെയര്‍ ചെയ്തിട്ടുള്ളതാണ്. ഷെയര്‍ ചെയ്തയാളുകളെ പോലീസ് നിരീക്ഷിച്ചു വരെവെയാണ് കൂടത്തായി സ്വദേശി അറസ്റ്റില്‍ ആകുന്നത് . പ്രത്യേക അന്വേഷണ സംഘത്തില്‍ വഴിക്കടവ് എ.എസ്.ഐ. മനോജ്.കെ പോലീസുകാരായ സുധീര്‍ ഇ.എന്‍, അഭിലാഷ്.കെ, പ്രശാന്ത് കുമാര്‍ .എസ്. എന്നിവരും ഉണ്ടായിരുന്നു .പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.

Sharing is caring!