ലോറിയിടിച്ച് കാല്‍നട യാത്രക്കാരന് മടിയില്‍ കിടന്നു മരിച്ചു,വിഷമം താങ്ങാനാവാതെ ലോറി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു

മലപ്പുറം: ഫര്‍ണിച്ചര്‍ സാധനങ്ങള്‍ കയറ്റിപ്പോയ ലോറിയിടിച്ച് കാല്‍നട യാത്രക്കാരന് മരിച്ച വിഷമത്തില്‍ ലോറി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. തിരൂര്‍ വെട്ടം ആലിശ്ശേരിയിലാണ് സംഭവം. ലോറി ഡ്രൈവര്‍ മുതിയേരി ബിജു (28)ആണ് മരിച്ചത്. രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. രാത്രിയില്‍ ഭക്ഷണം കഴിച്ച് കിടന്നതായിരുന്നുവെന്ന് ബന്ധുക്കള്‍.
നാലു മാസം മുമ്പാണ് അപകടം നടന്നത്. ഫര്‍ണിച്ചറുകളുമായി പുനലൂരിലേക്ക് പോവുകയായിരുന്നു ബിജു. കാല്‍നട യാത്രക്കാരന് റോഡു മുറിച്ചു കടക്കവെ ഇയാള്‍ ഓടിച്ച ലോറി ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റയാളെ ബിജു തന്നെ ലോറിയില്‍ കയറ്റി ആശുപത്രിയിലേക്ക് പോയി. എന്നാല്‍ യാത്രാമധ്യേ ബിജുവിന്റെ മടിയില്‍ കിടന്ന് ഇദ്ദേഹം മരിച്ചു. വിഷമം കാരണം ബിജുവിന് വിഷാദ രോഗം ബാധിച്ചിരുന്നു. മനപ്രയാസം ബിജു ഇടയ്ക്ക് വീട്ടുകാരോട് പറഞ്ഞിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]