പട്ടാളക്കാരനെന്നു പരിചയപ്പെടുത്തി ബസ് ബുക്ക് ചെയ്യാനായി വിളിച്ച് മലപ്പുറം വളാഞ്ചേരിയില്‍െ ട്രാവല്‍സ് ഉടമയുടെ അക്കൗണ്ടില്‍ നിന്ന് 1.20 ലക്ഷം കവര്‍ന്നു

പട്ടാളക്കാരനെന്നു പരിചയപ്പെടുത്തി ബസ് ബുക്ക് ചെയ്യാനായി വിളിച്ച് മലപ്പുറം വളാഞ്ചേരിയില്‍െ ട്രാവല്‍സ് ഉടമയുടെ അക്കൗണ്ടില്‍ നിന്ന് 1.20 ലക്ഷം കവര്‍ന്നു

മലപ്പുറം: പട്ടാളക്കാരനെന്നു പരിചയപ്പെടുത്തി ബസ് ബുക്ക് ചെയ്യാനായി വിളിച്ച് മലപ്പുറം വളാഞ്ചേരിയില്‍െ ട്രാവല്‍സ് ഉടമയുടെ അക്കൗണ്ടില്‍ നിന്ന് 1.20 ലക്ഷം കവര്‍ന്നു. മലപ്പുറം കോഴിച്ചെന ആര്‍ആര്‍ആര്‍ ക്യാംപില്‍ നിന്നു സൈനികരെ മുംബൈയിലെ കലീന ക്യാംപിലേക്കു കൊണ്ടുപോകുന്നതിനു ബസ് ബുക്ക് ചെയ്യാന്‍ വിളിച്ച ട്രാവല്‍ ഉടമയില്‍നിന്നാണ് പട്ടാളക്കാരനെന്ന് പരിചയപ്പെടുത്തി വ്യക്തി 1.20 ലക്ഷം കവര്‍ന്നതെന്നാണ് പരാതി.

ഇയാളുടെ വാട്‌സാപിലെ ഡിപിയും പട്ടാള യൂണിഫോം ആയിരുന്നുവെന്നും പരാതിക്കാരന്‍ പറഞ്ഞു. മലപ്പുറം വളാഞ്ചേരി മുത്തു ഷൈന്‍ ട്രാവല്‍സ് ഉടമ മുഹമ്മദ് മുസ്തഫയാണു തട്ടിപ്പിനിരയായത്. പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി. ഈ മാസം 15ന് രാവിലെ മുസ്തഫയുടെ മൊബൈലിലേക്ക് വന്ന ഫോണ്‍വിളിയില്‍ നിന്നാണ് തട്ടിപ്പിന്റെ തുടക്കം. ഹിന്ദിയിലായിരുന്നു സംസാരം.
വാട്‌സാപിലെ ഡിപി പട്ടാള യൂണിഫോം ധാരികളുടേതായിരുന്നു. കോഴിച്ചെന ആര്‍ആര്‍ആര്‍ ക്യാംപില്‍ നിന്നു സൈനികരെ മുംബൈയിലെ കലീന ക്യാംപിലേക്കു കൊണ്ടുപോകുന്നതിനു ബസ് വേണമെന്നായിരുന്നു ആവശ്യം.

ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു നോക്കിയപ്പോള്‍ അങ്ങനെയൊരു ക്യാംപുണ്ട്. വിളിച്ചയാള്‍ ആവശ്യപ്പെട്ടതനുസരിച്ച് ബസിന്റെ രേഖകളും രണ്ടു ഡ്രൈവര്‍മാരുടെ ലൈസന്‍സും വാട്‌സാപ്പില്‍ അയച്ചു കൊടുത്തു. പല കാര്യങ്ങള്‍ സംസാരിക്കാനായി മൊബൈലില്‍ നിന്നും ലാന്‍ഡ് ഫോണില്‍ നിന്നും തട്ടിപ്പുകാര്‍ മാറി മാറി വിളിച്ചു. കാര്യങ്ങളെല്ലാം സംസാരിച്ച ശേഷം ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞ്, 20,000 രൂപ മുന്‍കൂറായി അക്കൗണ്ടിലിട്ടെന്നും പരിശോധിക്കണമെന്നും പറഞ്ഞു വിളിച്ചു.

ഓണ്‍ലൈന്‍ ബാങ്കിങ് വഴി പരിശോധിച്ചപ്പോള്‍ പണമെത്തിയിട്ടില്ലായിരുന്നു. ഇത് അറിയിച്ചപ്പോള്‍ ഉടന്‍ എത്തുമെന്നും അക്കൗണ്ട് തുറന്നുവയ്ക്കാനും ആവശ്യപ്പെട്ടു. പിന്നീട് മിനിറ്റുകള്‍ക്കകം 5 തവണകളിലായി 1.20 ലക്ഷം രൂപ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചു. 4 തവണ 20,000 രൂപയും ഒരു തവണ 40,000 രൂപയുമാണ് പിന്‍വലിച്ചത്. പണം നഷ്ടപ്പെട്ടതായി മനസ്സിലായതോടെ ബാങ്കിലെത്തി അക്കൗണ്ട് ലോക്ക് ചെയ്തു. തട്ടിപ്പ് നടത്തിയ ഫോണിലേക്കു വാട്‌സാപ് കോള്‍ ഇപ്പോഴും പോകുന്നുണ്ട്. പക്ഷേ, അറ്റന്‍ഡ് ചെയ്യുന്നില്ലെന്നു പരാതിക്കാരന്‍ പറഞ്ഞു.

 

Sharing is caring!