മുക്കുപണ്ടം പണയംവെച്ച് മലപ്പുറം അരിയല്ലൂര്‍ സഹകരണ ബാങ്കില്‍നിന്ന് 23 ലക്ഷം രൂപ തട്ടി

മുക്കുപണ്ടം പണയംവെച്ച് മലപ്പുറം അരിയല്ലൂര്‍ സഹകരണ ബാങ്കില്‍നിന്ന് 23 ലക്ഷം രൂപ തട്ടി

വള്ളിക്കുന്ന്: വള്ളിക്കുന്ന് സഹകരണ ബാ ങ്കിന് പുറമെ അരിയല്ലൂര്‍ സഹകരണ ബാ ങ്കിലും മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്. അരിയല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്കില്‍ നിന്ന് 23 ലക്ഷത്തോളം രൂപയാണ് തട്ടിയെ ടുത്തത്. വള്ളിക്കുന്ന് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ അതേ സ്ത്രീയാണ് അരിയല്ലൂര്‍ ബാങ്കിലും തട്ടിപ്പ് നടത്തിയത്.

ആനങ്ങാടി സ്വദേശിനിയായ ഇവര്‍ 2018 മുതല്‍ അരിയല്ലൂര്‍ സഹകരണ ബാങ്കിന്റെ ആനങ്ങാടി ശാഖയില്‍ സ്വര്‍ണം പണയംവെച്ച് വായ്പ എടുക്കുന്നുണ്ട്. വള്ളി ക്കുന്ന് സഹകരണ ബാങ്കിലെ ആനങ്ങാടി ശാഖയില്‍ നിന്നാണ് മുക്കുപണ്ടം വെച്ച് 24

ലക്ഷം രൂപ തട്ടിയെടുത്തത്. പണയം വെച്ച സ്വര്‍ണം ബാങ്ക് അധികൃതര്‍ പരിശോധിച്ച പ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസ്സിലാ യത്. പിന്നീട് പരപ്പനങ്ങാടി പൊലീസില്‍ പ രാതി നല്‍കി. അരിയല്ലൂര്‍ സഹകരണ ബാ ങ്ക് അധികൃതരും പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കി.

 

Sharing is caring!