മലപ്പുറം പന്തല്ലൂരില്‍ പ്രസവ ശുശ്രൂഷക്ക് ആളില്ലാതെ നവജാത ശിശു മരിച്ചു

മലപ്പുറം പന്തല്ലൂരില്‍ പ്രസവ ശുശ്രൂഷക്ക് ആളില്ലാതെ നവജാത ശിശു മരിച്ചു

മഞ്ചേരി : മലപ്പുറം പന്തല്ലൂരില്‍ പ്രസവ ശുശ്രൂഷക്ക് ആളില്ലാതെ നവജാത ശിശു മരിച്ചു. വീട്ടില്‍ തനിച്ചായപ്പോള്‍ പ്രസവിച്ച ആസാം സ്വദേശിനിയുടെ കുഞ്ഞാണ് മരിച്ചത്. പന്തല്ലൂര്‍ പുളിക്കലില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ആസാം ഷിറാം ഒകൂര്‍ ബിസ്പാനി ജന്മേശ്വര്‍ നട്സാരി – അനിത ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ക്വാറിയില്‍ ലോഡിംഗ് തൊഴിലാളിയായ ജന്മേശ്വര്‍ നട്സാരി ജോലിക്ക് പോയതായിരുന്നു. ഈ സമയം വീട്ടില്‍ തനിച്ചായ അനിത പ്രസവിച്ചു. ശുശ്രൂഷക്കായി ആരും തന്നെ കൂടെയുണ്ടായിരുന്നില്ല. നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഭര്‍ത്താവിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. പാണ്ടിക്കാട് എസ് ഐ കെ അബ്ദുല്‍സലാം ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

 

Sharing is caring!