മലപ്പുറം കാട്ടിപ്പരുത്തിയില്‍ ഗൃഹനാഥന്‍ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം കാട്ടിപ്പരുത്തിയില്‍ ഗൃഹനാഥന്‍ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരി കാട്ടിപ്പരുത്തിയില്‍ ഗൃഹനാഥനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടിപ്പരിത്തി നന്ദ്യാളത്ത് മേത്തല്‍ അയ്യപ്പൂട്ടിയടെ മകന്‍ ഉണ്ണി (65) ആണ് മരിച്ചത്. കൂലിപ്പണിക്കാരിയായ ഭാര്യ വസന്ത തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിക്ക് ജോലി കഴിഞ്ഞെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ മൃതദേഹം കണ്ടത്. മക്കള്‍: ശോഭിത, സുബിത, സോണിത. മരുമക്കള്‍: സുരേന്ദ്രന്‍, രാജേഷ്, സുകുമാരന്‍. എസ് ഐ സുധീര്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Sharing is caring!