മലപ്പുറം ജില്ലാ സഹകരണ ആശുപത്രി പി.എം.എസ്.എ നഴ്‌സിംഗ് ആന്റ് പാരാ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നു

മലപ്പുറം ജില്ലാ സഹകരണ ആശുപത്രി പി.എം.എസ്.എ നഴ്‌സിംഗ് ആന്റ് പാരാ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നു

മലപ്പുറം: പി.എം.എസ്.എ മെമ്മോറിയല്‍ മലപ്പുറം ജില്ല സഹകരണ ആശുപത്രി പുതുതായി തുടങ്ങുന്ന നഴ്‌സിംഗ് ആന്റ് പാരാമെഡിക്കല്‍ കോളേജിന്റെ ലോഗോ പ്രകാശനം കെ.പി.എ മജീദ് എം.എല്‍.എ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.

ആധുര സേവന രംഗത്ത് അംഗീകാരത്തിന്റെ 35 വര്‍ഷം പിന്നിടുന്ന ജില്ലാ സഹകരണ ആശുപത്രിയുടെ പുതിയ പദ്ധതിയാണ് പി.എം.എസ്.എ കോളേജ് ഓഫ്് നഴ്‌സിംഗ് ആന്റ് പാരാമെഡിക്കല്‍ സയന്‍സസ്.
യൂണിവേഴ്‌സിറ്റി അംഗീകാരമുള്ളതും ഉയര്‍ന്ന തൊഴില്‍ അവസരവുമുള്ള ഏറ്റവും നൂതനമായ ഡിഗ്രി, ബി വോക്ക്, ഡിപ്ലോമ കോഴ്‌സുകളാണ് തുടങ്ങുന്നത്. ബി വോക്ക് ഇന്‍ കാര്‍ഡിയാക്ക് കെയര്‍ ടെക്‌നോളജി, ബി.എസ്.സി (എം.എല്‍.ടി), ഡിപ്ലോമ കോഴ്‌സുകളായ ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജി, മെഡിക്കല്‍ ഇമേജിംഗ് ടെക്‌നോളജി, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍, കാര്‍ഡിയാക്ക് കെയര്‍ ടെക്‌നീഷ്യന്‍ തുടങ്ങിയ കോഴ്‌സുകളിലേക്കാണ് ആദ്യ ഘട്ടമായി അഡ്മിഷന്‍ ആരംഭിച്ചിട്ടുള്ളത്.

ഈ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള ഫാക്കല്‍ടീസാണ് ക്ലാസുകല്‍ ലീഡ് ചെയ്യുന്നത്. കൂടാതെ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍, സീനിയര്‍ ടെക്‌നീഷ്യന്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രാക്ടിക്കല്‍ സൗകര്യവും പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. ഫുള്‍ എയര്‍ കണ്ടീഷന്‍ ചെയ്ത സ്മാര്‍ട്ട് ക്ലാസ് റൂമുകളാണ് ഒരുക്കിയിട്ടുള്ളത്. ലൈബ്രറി, പ്രാക്ടിക്കല്‍ സെന്റര്‍ എന്നിവയും കൂടാതെ പെണ്‍കുട്ടികള്‍ക്ക് ഇന്‍ ഹൗസില്‍ തന്നെ ഹോസ്റ്റല്‍ സൗകര്യവും ലഭ്യമാണ്. 10% സീറ്റ് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവോടെ പഠനാവസരവും നല്‍കാന്‍ ആശുപത്രി ഭരണ സമിതി തീരുമാനം എടുത്തിട്ടുണ്ട്.

ചടങ്ങില്‍ ആശുപത്രി ഡയറക്ടര്‍മാരായ ടി രായിന്‍, അബൂബക്കര്‍ മന്നയില്‍, വി.എ റഹ്മാന്‍, കുന്നത്ത് കുഞ്ഞഹമ്മദ്, സി അബ്ദുന്നാസര്‍, മുഹമ്മദ് ഹനീഫ. ടി.പി, അഡ്വ.റജീന.പി.കെ, ബുഷ്‌റ വി, പി.ടി കദീജ , രാധ.കെ , ആശുപത്രി സെക്രട്ടറി സഹീര്‍ കാലടി, സിംസ് ഡയറക്ടര്‍മാരായ അഡ്വ.എ.കെ സുരേഷ്, സബിത മീമ്പാട്ട്, സിംസ്. ജി.എം റിനിജ, പ്രൊജക്ട് മാനേജര്‍ നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കടുത്തു.

Sharing is caring!