മലപ്പുറം കുടുംബ കോടതി വരാന്തയില്‍ ഏഴു വയസ്സായ കുഞ്ഞിനും വയോധികക്കും മര്‍ദനം, 4പേര്‍ക്കെതിരെ കേസ്
മലപ്പുറം: മലപ്പുറം കുടുംബ കോടതി വരാന്തയില്‍ ഏഴു വയസ്സായ കുഞ്ഞിനും വയോധികക്കും ഉള്‍പ്പെടെ മര്‍ദനം. സംഭവത്തില്‍ നാലു പേരെ പൊലീസ് കേസ്സെടുത്തു. മഞ്ചേരി പത്തപ്പിരിയം നീരുല്‍പ്പന്‍ സിദ്റത്തുല്‍ മുന്‍തഹ (40)യുടെ പരാതിയിലാണ് കേസ്സെടുത്തത്. പരാതിക്കാരിയുടെ മുന്‍ഭര്‍ത്താവ് ആലുവ മാളികംപീടിക അറക്കല്‍ വീട്ടില്‍ താരീഖ് (53), സഹോദരങ്ങളായ നീരുല്‍പ്പന്‍ വലീദ് സമാന്, യുസ് രി എന്നിവരാണ് പ്രതികള്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മലപ്പുറം കുടുംബ കോടതി പരിസരത്താണ് കേസിന്നാസ്പദമായ സംഭവം. കുടുംബ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരായതായിരുന്നു സിദ്റത്തുല്‍ മുന്‍തഹ. അമ്മാവന് യൂസുഫലിയും മാതാവ് മൈമൂനയും മകള്‍ ഫാത്തിമയെന്ന ഏഴുമാസം പ്രായമുളള കുഞ്ഞും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കേസ് കഴിഞ്ഞ് കോടതിയില്‍ നിന്നും പുറത്തിറങ്ങിയ ഇവരെ പ്രതികള്‍ അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ കൈകുഞ്ഞിന്റെ ഇടതു കണ്ണിനു താഴെ ചാവി കൊണ്ടുള്ള കുത്തേറ്റു. പരാതിക്കാരിയുടെ കാറിനും കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ തടഞ്ഞു നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പടുത്തിയതായും പരാതിയിലുണ്ട്. ഇതിനിടെ പരാതിക്കാരിയുടെ അഭിഭാഷകന് പുറത്ത് അക്രമം നടക്കുന്ന വിവരം ജഡ്ജിയെ ധരിപ്പിച്ചു. പരാതി നല്‍കാനായി ഡിവൈഎസ്പി ഓഫീസിലേക്ക് തിരിച്ച കുടുംബത്തെ ജഡ്ജി തിരികെ വിളിക്കുകയും പൊലീസ് സ്റ്റേഷനില്‍ അറിയിച്ച് പ്രൊട്ടക്ഷന്‍ ഏര്‍പ്പാടാക്കുകയും ചെയ്തു. പൊലീസുകാരുടെ സംരക്ഷണയിലാണ് കുടുംബം പരാതി നല്‍കിയത്. പരാതിക്കാരിക്ക് മുന്‍ഭര്‍ത്താവിലുള്ള 12 വയസ്സുകാരിയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട കേസിനാണ് ഇവര്‍ കോടതിയിലെത്തിയത്. വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദ്ദിക്കല്‍, വാഹനം കത്തിക്കല്‍ തുടങ്ങി സിദ്റത്തുല്‍ മുന്‍തഹ നേരത്തെ നല്കിയ കേസുകളില്‍ സഹോദരങ്ങള്‍ പ്രതികളാണ്.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]