മലപ്പുറം ബി.പി അങ്ങാടിയിലെ ഷറഫുദ്ദീനെ മലപ്പുറം ജില്ലയില്‍ പ്രവേശിക്കാന്‍ കാപ്പ നിയമപ്രകാരം വിലക്കേര്‍പ്പെടുത്തി

മലപ്പുറം ബി.പി അങ്ങാടിയിലെ ഷറഫുദ്ദീനെ മലപ്പുറം ജില്ലയില്‍ പ്രവേശിക്കാന്‍ കാപ്പ നിയമപ്രകാരം വിലക്കേര്‍പ്പെടുത്തി

മലപ്പുറം: മലപ്പുറം തിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ബി.പി അങ്ങാടിയില്‍ താമസക്കരനായ തെണ്ടത്ത് യൂസഫ് മകന്‍ ഷറഫുദ്ദീന്‍(28)നെതിരെ കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം വകുപ്പ് 15(1)(മ) പ്രകാരം ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കി ഉത്തരവായി. മലപ്പുറം ജില്ലാ പോലിസ് മേധാവിയുടെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് പ്രകാരം തൃശ്ശൂര്‍ മേഖല ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആണ് ഉത്തരവിറക്കിയത്. തിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊലപാതകശ്രമം, കവര്‍ച്ച, ദേഹോപദ്രവമേല്‍പ്പിക്കല്‍,ഭീഷണിപ്പെടുത്തല്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം എന്നീ വിഭാഗങ്ങളിലായി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആണ് ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയത്.ഷറഫുദ്ദീന് ഒരു വര്‍ഷക്കാലം ഇനി മലപ്പുറം ജില്ലയില്‍ പ്രവേശിക്കുവാന്‍ അനുമതിയില്ല. ജില്ലയില്‍ പ്രവേശിക്കണമെങ്കില്‍ ജില്ലാ പോലീസ് മേധാവിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിക്കണം. പ്രതി മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, തിരൂര്‍ പോലീസ് സ്റ്റേഷനിലോ(04942422046, 9497987166, 9497980683) ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസിലോ (04832734993) വിവരം അറിയിക്കണമെന്നു പോലീസ് അറിയിച്ചു. ഇത്തരത്തില്‍ ജില്ലയില്‍ സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരെ നിരീക്ഷിച്ചു വരികയാണെന്നും അവര്‍ക്കെതിരെയും കാപ്പ നിയമം നടപ്പിലാക്കുവാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് അറിയിച്ചു.

 

 

Sharing is caring!