ബൈക്കില്‍ കടത്തുകയായിരുന്ന 8.85 കിലോ കഞ്ചാവുമായി മലപ്പുറത്ത് യുവാവ് പിടിയില്‍
പെരിന്തല്‍മണ്ണ: എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്ക്വാഡും മലപ്പുറം ഇന്റലിജന്‍സ് ബ്യൂറോയും മലപ്പുറം എക്സൈസ് സപെഷ്യല്‍ സ്ക്വഡ് പാര്‍ട്ടിയും നടത്തിയ സംയുക്ത പരിശോധനയില്‍ ബൈക്കില്‍ കടത്തുകയായിരുന്ന 8.85 കിലോഗ്രാം കഞ്ചാവുമായി പെരിന്തല്‍മണ്ണ താലൂക്കില്‍ എടപ്പറ്റ വില്ലേജില്‍ ഓലപാറ സ്വദേശി സക്കീര്‍ ഹുസൈന് (31 ) എന്നയാളെ അറസ്റ്റ് ചെയതു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിജി പോള്‍, ഐബി ഇന്‍സ്പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖ്, കമ്മിഷണര്‍ സ്ക്വാഡ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ടി ഷിജുമോന്, പ്രിവെന്റിവ്ഓഫീസര് പ്രകാശ് .പി, ഉമ്മര്‍ കുട്ടി.എ.പി, ശിവപ്രകാശ്,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അഖില്‍ ദാസ് .ഇ, അലക്സ് .എ, സജി പോള്‍, സെയ്ഫുദീന്‍ .വി.ടി, റാഷിദ് എം, എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഉത്തരമേഖല കമ്മീഷണര്‍ സ്ക്വാഡ് അംഗങ്ങളായ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ദിലീപ്കുമാര്,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രജിലാല്‍, ജലീഷ് എന്നിവര്‍ കണ്ണൂരില്‍ നിന്നും നല്കിയ ലീഡിലാണ് മലപ്പുറത്തു കേസ് കണ്ടെടുത്തത്.
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]