കുടുംബശ്രീക്കാര്‍ വായ്പ തിരിച്ചടവിനു നല്‍കിയ പണവുമായി മുങ്ങിയ മലപ്പുറം ആനമറിയിലെ പ്രതി പിടിയില്‍

കുടുംബശ്രീക്കാര്‍ വായ്പ തിരിച്ചടവിനു നല്‍കിയ പണവുമായി മുങ്ങിയ മലപ്പുറം ആനമറിയിലെ പ്രതി പിടിയില്‍

മലപ്പുറം: വായ്പ തിരിച്ചടവിനു നല്‍കിയ പണവുമായി മുങ്ങിയ പ്രതി പോലീസ് പിടിയില്‍. വഴിക്കടവ് ആനമറി മണ്ണൂര്‍ കാട്ടില്‍ ദിനേശ് കുമാര്‍ എന്ന ഞൊണ്ടി ദിനേശിനെ (46)യാണ് വഴിക്കടവ് സബ്ബ് ഇന്‍സ്പെക്ടര്‍ ഒ.കെ. വേണു അറസ്റ്റ് ചെയ്തത്. വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ നോട്ടിസ് കിട്ടിയപ്പോഴാണ് തട്ടിപ്പ് അറിയുന്നത്. വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കിയതോടെ നീതി തേടി പരാതിക്കാരായ സ്ത്രീകള്‍ വഴിക്കടവ് പോലീസിനെ സമീപച്ചത്. എടക്കര സര്‍വ്വീസ് സഹരണ ബാങ്കില്‍ നിന്നും കുടുബശ്രീ വഴി സംഘം ചേര്‍ന്ന് കന്നുകാലികളെ വാങ്ങിക്കുന്നതിനായി പ്രതിയുടെ ഭാര്യയും പരാതിക്കാരായ സ്ത്രീകളും മൂന്ന് ലക്ഷം രൂപ വായ്പ എടുത്തിരുന്നു.ഗഡുക്കള്‍ അംഗങ്ങള്‍ ബാങ്കില്‍ കൃത്യമായി തിരിച്ചടച്ചു കൊണ്ടിരിക്കെ സഹായിക്കാനെന്ന വ്യാജേന ഓട്ടോ ഡ്രൈവറായ പ്രതി ഭാര്യ മുഖാന്തിരം പരാതിക്കാരെ സമീപിക്കുകയും മറ്റ് അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ തന്റെ കൈവശമാണ് ബാങ്കില്‍ അടക്കാന്‍ പണം ഏല്‍പിക്കാറെന്നു പറഞ്ഞ് തുക വാങ്ങുകയും ഈ തുക ബാങ്കില്‍ അടക്കാതെ പരാതിക്കാരെ വഞ്ചിക്കുകയുമായിരുന്നു .വഴിക്കടവ് പോലീസ് ഇന്‍സ്പെക്ടര്‍ പി.അബ്ദുള്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. എ.എസ് ഐ . കെ .മനോജ് , പോലീസ്‌കാരയ റീയസ് ചീനി, കെ.അഭിലാഷ്, പ്രശാന്ത് കുമാര്‍ .എസ് . എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു . പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.

 

Sharing is caring!