മലപ്പുറം പള്ളിക്കല്‍ സ്വദേശിയായ യുവാവിനെ തട്ടികൊണ്ടിപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി പിടിയില്‍

മലപ്പുറം പള്ളിക്കല്‍ സ്വദേശിയായ  യുവാവിനെ തട്ടികൊണ്ടിപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍  ഒരാള്‍കൂടി പിടിയില്‍

മലപ്പുറം: മലപ്പുറം പള്ളിക്കല്‍ സ്വദേശിയായ യുവാവിനെ തട്ടികൊണ്ടു പോയി കരിപ്പൂരിലെ എസ്ഡിപിഐ നേതാവിന്റെ വീട്ടില്‍ എത്തിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. യുവാവിനെ നഗ്നനാക്കി മാരകായുധങ്ങള്‍ ഉപയോയിഗിച്ച് മര്‍ദിക്കുകയുംേ. വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിപ്പിക്കുകയും ചെയ്തതായാണ് പരാതി. പള്ളിക്കല്‍ സ്വദേശി അത്താണിക്കല്‍ അബ്ദുറസാഖി(45)നെയാണ് കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വോഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 20ന് രാത്രിയാണ് പരാതിക്കാരനെ പള്ളിക്കലിലുള്ള വീട്ടില്‍ നിന്നു കൊണ്ടു പോയി കരിപ്പൂരിലെ എസ്ഡിപിഐ നേതാവിന്റെ വീട്ടില്‍ എത്തിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. യുവാവിനെ നഗ്നനാക്കി മാരകായുധങ്ങള്‍ ഉപയോയിഗിച്ച് മര്‍ദിച്ച് വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിപ്പിച്ചിരുന്നു. ഈ മാസം എട്ടിന് മുഖം മൂടി ധരിച്ച അഞ്ചംഗ സംഘം വീണ്ടും മാരകായുധങ്ങളുമായി വീട്ടിലെത്തി വധഭീഷണി മുഴക്കുകയായിരുന്നു. തുടര്‍ന്നാണ്
മര്‍ദനമേറ്റ യുവാവ് പോലീസില്‍ പരാതി നല്‍കിയത്. പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മുഖ്യപ്രതിയടക്കം മൂന്നു എസ്ഡിപിഐ പ്രവര്‍ത്തകരെ അഞ്ചു ദിവസം മുമ്പ്് പോലിസ് പിടികൂടിയിരുന്നു. കേസില്‍ ഉള്‍പ്പെട്ട ഫൈസല്‍ എന്നയാള്‍ വിദേശത്തേക്കു കടന്നതായി പോലീസ് പറഞ്ഞു. ഇയാളെ കേന്ദ്ര ഏജസികളുടെ സഹായത്തോടെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. കേസില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

 

 

Sharing is caring!