മലപ്പുറത്തെ യുവാവിന്റെ പേരില്‍ അശ്ലീല ചാറ്റ് വ്യാജമായി നിര്‍മിച്ച് പ്രചരിപ്പിച്ച കേസില്‍ മോഡല്‍ രശ്മി ആര്. നായര്‍ക്കെതിരെ കേസ്
മലപ്പുറം: മലപ്പുറത്തെ യുവാവിന്റെ പേരില്‍ അശ്ലീല ചാറ്റ് വ്യാജമായി നിര്‍മിച്ച് പ്രചരിപ്പിച്ച കേസില്‍ മോഡല്‍ രശ്മി ആര്. നായര്‍ക്കെതിരെ കേസ്. മലപ്പുറം വെന്നിയൂര്‍ ചുള്ളിപ്പാറ സ്വദേശി ഇജാസ് അസ്്ലമാണ് തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്. അശ്ലീല ഭാഷയില്‍ ചാറ്റ് ചെയ്തെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുവാവിനെതിരെ രശ്മി ആരോപണമുന്നയിച്ചത്. ഇജാസിന്റെ ചാറ്റെന്ന പേരില്‍ വ്യാജ സ്ക്രീന്‍ഷോട്ടുണ്ടാക്കി ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു. സംഭവത്തില്‍ കര്‍ണാടക പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും രശ്മി വെളിപ്പെടുത്തി. പരാതി നല്കാന് ബംഗളൂരുവില്‍നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എയായ രാമലിംഗ റെഡ്ഢി സഹായിച്ചെന്നും വാദമുണ്ടായിരുന്നു. എന്നാല്‍, രശ്മി നായര്‍ എന്നയാളെ തനിക്ക് അറിയില്ലെന്നും ഇത്തരത്തില്‍ ആര്‍ക്കും സഹായം വാഗ്ദാനം ചെയ്തിട്ടില്ലെന്നും രാമലിംഗ റെഡ്ഢി പ്രതികരിച്ചു. ഇജാസിന്റെ പേരോടെ പങ്കുവച്ച സ്ക്രീന്‍ഷോട്ട് വ്യാജമാണെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]