ഏഴ് ജില്ലകളിലായി 80ലധികം മോഷണ ക്കേസുകളിലെ പ്രതി മലപ്പുറത്ത് സ്‌കോര്‍പിയോ മോഷ്ടിച്ചതിന് പിടിയില്‍

ഏഴ് ജില്ലകളിലായി 80ലധികം മോഷണ ക്കേസുകളിലെ പ്രതി മലപ്പുറത്ത് സ്‌കോര്‍പിയോ മോഷ്ടിച്ചതിന് പിടിയില്‍

മലപ്പുറം: ഏഴ് ജില്ലകളിലായി എണ്‍പതിലധികം മോഷണ ക്കേസുകളിലെ പ്രതി മലപ്പുറത്ത് സ്‌കോര്‍പിയോ മോഷ്ടിച്ചതിന് പിടിയില്‍. പിടിയിലായ ഇരുവരുടേയുംപേരില്‍ നിരവധികേസുകള്‍. മലപ്പുറം കൊളത്തൂരില്‍ നിന്ന് വാഹനം മോഷ്ടിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത മാവേലിക്കര കണ്ണമംഗലം ഇലവങ്കത്തറയില്‍ ജേക്കബ് ലൂയിസ്(44),കൂട്ടാളി കോയമ്പത്തൂര്‍ ഉക്കടം സ്വദേശി ജെയ്‌ലാബുദ്ദീന്‍(46)എന്നിവരെ പിടികൂടാന്‍ പോലീസ് തെരച്ചില്‍ തുടങ്ങിയിട്ട് കാലംഏറെയായി. ഏഴ് ജില്ലകളിലായി എണ്‍പതിലധികം മോഷണ ക്കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ജേക്കബ് ലൂയിസ്.അഞ്ച് ജില്ലകളിലായി നടന്ന പതിനൊന്നോളം ബൈക്ക്,കാര്‍ മോഷണക്കേസുകളില്‍ ഇവര്‍ രണ്ടു പേരും പ്രതികളാണെന്ന് പോലീസ് പറഞ്ഞു.പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊളത്തൂര്‍ അമ്പലപ്പടിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കോര്‍പിയോ വാഹനം മോഷ്ടിച്ച കേസിലാണ് ഇവരുടെ അറസ്റ്റ്.മോഷ്ടിച്ച വാഹനം കോയമ്പത്തൂരിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ കൊളത്തൂരില്‍ വച്ചാണ് ഇവര്‍ പിടിയിലായത്.പാലക്കാട്,കോയമ്പത്തൂര്‍ ഭാഗങ്ങളിലാണ് പ്രതികള്‍ താമസിച്ചിരുന്നത്.എറണാകുളം,ആലപ്പുഴ,തൃശ്ശൂര്‍,പാലക്കാട്,മലപ്പുറം ജില്ലകളില്‍ പകല്‍ സമയത്ത് വീടുകളില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ നോട്ടമിട്ട് രാത്രിയില്‍ മോഷ്ടിക്കുന്നതാണ് പതിവ്.മോഷ്ടിച്ച വാഹനങ്ങള്‍ കോയമ്പത്തൂരില്‍ വില്‍ക്കും. പ്രതികളെ കോടതി റിമാന്റ് ചെയ്തു.

Sharing is caring!