അബ്ബാസ് നടക്കുന്നതുപോലും ഹെല്‍മെറ്റ് തലയില്‍വെച്ച്
മലപ്പുറം: തലകണ്ടാല്‍ കാക്കകള്‍ കൊത്തിപ്പറിക്കുന്നു. മലപ്പുറം പെരിന്തല്‍മണ്ണയിലെ അബ്ബാസ് നടക്കുന്നതുപോലും ഹെല്‍മെറ്റ് തലയില്‍വെച്ച്. തന്റെ വീടിന്റെ നിര്‍മ്മാണ പ്രവ്യത്തി നടക്കുന്ന പ്രദേശത്തേക്ക് കാല്‍നടയായി പോകുമ്പോഴാണ് ഹെല്‍മറ്റ് വെച്ച് മലപ്പുറം പെരിന്തല്‍മണ്ണ ഒലിങ്കര സ്വദേശി അമ്പലപ്പറമ്പില്‍ അബ്ബാസിന് പോകുന്നത്.
മൂന്നു മാസങ്ങള്‍ക്ക് മുമ്പാണ് അബ്ബാസ് തന്റെ വീടിന്റെ നിര്‍മ്മാണം ആരംഭിച്ചത്. വീടിന് സമീപത്തെ മരത്തില്‍ തമ്പടിച്ച കാക്കക്കൂട്ടം ആണ് ഇപ്പോള്‍ അബ്ബാസിന്റെ പ്രധാന പ്രശ്നം. അബ്ബാസിന് പുറമെ മറ്റു പ്രദേശവാസികള്‍ക്കും സമാനമായ രീതിയില്‍ കാക്കക്കൂട്ടത്തിന്റെ ആക്രമണം കാരണം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇതോടെയാണ് അബ്ബാസ് വീടുപണി എങ്ങനെയെങ്കിലും പൂര്‍ത്തിയാക്കാന്‍ വേണ്ടി ഹെല്‍മറ്റ് ധരിച്ച് വീടുപണി നടക്കുന്ന പ്രദേശത്തേക്ക് എത്തുന്നത്. ഈ പ്രദേശത്ത് കൂടുകൂട്ടിയ രണ്ടു കാക്കകളാണ് നാട്ടുകാര്‍ക്ക് ഇപ്പോള്‍ വലിയ ഭീഷണിയായി മാറിയിരിക്കുന്നത്. മൂന്നുമാസം മുമ്പ് വീടിന്റെ തറയുടെ പണി ആരംഭിച്ചെങ്കിലും കാക്ക ശല്യം രൂക്ഷമായതോടെ വീടുപണി ഇപ്പോഴും തറ പണിയില്‍ തന്നെ നില്‍ക്കുകയാണ്.
വീടുപണി പൂര്‍ത്തിയാക്കാന്‍ വേണ്ടി കാക്ക കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ ഹെല്‍മെറ്റ് ധരിച്ചാണ് ഇപ്പോള്‍ അബ്ബാസ് വീടുപണിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. ഹെല്‍മറ്റില്ലാതെ വീടുപണി നടക്കുന്ന പ്രദേശത്ത് എത്തിയാല്‍ കാക്ക തന്റെ തല കൊത്തി പൊളിക്കുമെന്നും അതില്‍ നിന്നും രക്ഷനേടാനാണ് ഹെല്‍മറ്റ് ധരിച്ച് പോകുന്നത് എന്നും അബ്ബാസ് പറയുന്നു. എന്നാല്‍ ഇതിനിടയില്‍ ഇവിടേക്ക് വീട് പണിക്ക് എത്തിയവര്‍ക്കും കാക്കകളുടെ ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ പണിക്കാരില്‍ ഒരാള്‍ കാക്കകളുടെ കൂട് തള്ളി താഴേക്കിടാന്‍ ശ്രമിച്ചു. പിന്നീങ്ങോട്ട് കാക്കയുടെ ആക്രമണവും കൂടി.
കാക്കകള്‍ ഇവിടം വിട്ട് പോകാന്‍ വേണ്ടിയാണ് കൂട് നീക്കം ചെയ്തതെങ്കിലും മൂന്നു മാസമായിട്ടും ഈ കാക്കകള്‍ ഇവിടം വിട്ട് പോകാറേയില്ലെന്ന് അബ്ബാസ് പറയുന്നു. ഇവരെ മാത്രമല്ല ഇതു വഴി കാല്‍നടയായി കടന്നുപോകുന്നവരെയെല്ലാം ഈ കാക്കക്കൂട്ടം ആക്രമിക്കുന്നുണ്ട്. കാക്കയുടെ ആക്രമണം ഭയന്ന് ചിലര്‍ മറ്റുവഴികളിലൂടെയാണിപ്പോള് പോകുന്നത്. ഇതു വഴി കടന്നു പോകുന്ന നായകളെ പോലും കാക്കകള്‍ വെറുതെ വിടാറില്ല. കഴിഞ്ഞ ദിവസം ഇവിടെയെത്തിയ തെരുവ് നായയെ കാക്ക കൊത്തി പരിക്കേല്‍പ്പിച്ചിരുന്നു. കാക്കകളുടെ ശല്യത്തില്‍ പൊറുതിമുട്ടിയ സാഹചര്യത്തില്‍
അവസാനമാര്‍ഗമെന്ന നിലയില്‍ നഗരസഭ അധികൃതരെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പ്രദേശവാസികള്‍.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]