മലപ്പുറം ചട്ടിപ്പറമ്പില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു 28കാരന്‍ മരിച്ചു

മലപ്പുറം ചട്ടിപ്പറമ്പില്‍  കാറും ബൈക്കും  കൂട്ടിയിടിച്ചു 28കാരന്‍ മരിച്ചു

മലപ്പുറം: മലപ്പുറം ചട്ടി പറമ്പില്‍  ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ 28കാരന്‍ മരിച്ചു.
പഴമ മള്ളൂര്‍  സഡന്‍സിറ്റിക്കടുത്തുള്ള വേളാര്‍മ്പ് മേലേ കളം നവാസ് (28) ആണ് മരണപ്പെട്ടത്. ചട്ടിപ്പറമ്പ് മലപ്പുറം റോഡില്‍ ലിംറ മെഡിക്കല്‍ സെന്ററിന് സമീപത്തു വെച്ചു നവാസ്  സഞ്ചരിച്ചിരുന്ന  ബൈക്കില്‍   കാറിടിച്ചാണ് ഇന്നു  ഉച്ചയോടെ അപകടമുണ്ടായത്. ഉടനെ മലപ്പുറം സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സഹോദരന്റെവിവാഹം കഴിഞ്ഞ ദിവസമാണ് നടന്നു.
മരിച്ചത് മലപ്പുറം പഴമമള്ളൂര്‍  സഡന്‍സിറ്റി വേളാര്‍മ്പ് മേലേകളം സ്വദേശിയായ 28കാരന്‍. മരിച്ച നവാസിന്റെ വിവാഹം ഉറപ്പിച്ചതായിരുന്നു.  വിവാഹത്തിനുള്ള ആദ്യ ചടങ്ങായ മിഠായി കൊടുക്കല്‍  ദിവസങ്ങള്‍ക്ക് മുമ്പാണ് കഴിഞ്ഞത്

സൗദിയിലെ  മുന്‍ പ്രവാസിയായിരുന്നു. സൗദി സെയില്‍സ് വണ്ടിയില്‍ ഡ്രൈവര്‍ ആയിരുന്നു
നവാസ് നാട്ടില്‍ വന്ന ശേഷംമലപ്പുറം  ബജാജ്  ഇന്‍സൂറന്‍സ് ഫൈനാന്‍സ് ജീവനക്കാരനായി പ്രവര്‍ത്തിക്കുകയായിരുന്നു. നവാസിന്റെ വിവാഹത്തിനുള്ള ആദ്യ ചടങ്ങായ മിഠായി കൊടുക്കല്‍  ദിവസങ്ങള്‍ക്ക് മുമ്പാണ് കഴിഞ്ഞത്.  പിതാവ് മേലേ കളം മുഹമ്മദലി. മാതാവ് പരേതയായ സൈനബ വടക്കേപുറം വള്ളിക്കാപറ്റ.) സഹോദരന്‍ :റിയാസ് (മക്ക), സുല്‍ഫിക്കര്‍ അലി (കുവൈത്ത്), നൗഷാദ് അലി, ജാസിറ ചാഞ്ഞാല്‍. മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തിങ്കള്‍ പഴമ മള്ളൂര്‍ പഴയ ജുമാ മസ്ജിദ്കബര്‍സ്ഥാനില്‍ മറവ് ചെയ്യും

വാഹനാപകടത്തില്‍ പരുക്കേറ്റ്
ചികിത്സയിലായിരുന്ന ആള്‍ മരിച്ചു.

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. പട്ടര്‍കടവ് നടുത്തൊടി ചേക്കുവിന്റെ മകന്‍ മുഹമ്മദ് ഫാസി(53)ലാണ് മരിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് മൂന്ന് മണിയോടെ പൂക്കോട്ടൂരില്‍ വെച്ച് ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപടകടമുണ്ടായത്. തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെയാണ് മരണം സംഭവിച്ചത്. മലപ്പുറത്ത് നിന്ന് കൊണ്ടോട്ടി ഭാഗത്തേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഇദ്ദേഹം. ഇതിനിടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭാര്യ: ദില്‍ശാദ്, മക്കള്‍: ഫഹീം, ശബ്ല, നിദ. മാതാവ്: ഇയ്യാത്തുട്ടി ഹജ്ജുമ്മ. സഹോദരങ്ങള്‍ ശാഫി, ആഇശ, പരേതനായ അബ്ദുറസാഖ്. മയ്യിത്ത് നിസ്‌കാരം ഇന്ന്(ഞായര്‍) രണ്ട് മണിക്ക് മലപ്പുറം വലിയങ്ങാടി ജുമാ മസ്ജിദില്‍ നടക്കും.

 

Sharing is caring!