കേരള സര്‍ക്കാരിന്റെ 70 ലക്ഷം രൂപ ഒന്നാം സമ്മാനമുള്ള നിര്‍മല്‍ ലോട്ടറി അടിച്ചത്മലപ്പുറത്തെ കൂലിത്തൊഴിലാളിക്ക്
മലപ്പുറം: കേരള സര്‍ക്കാരിന്റെ 70 ലക്ഷം രൂപ ഒന്നാം സമ്മാനമുള്ള നിര്‍മല്‍ ലോട്ടറി അടിച്ചത് കൂലിത്തൊഴിലാളിക്ക്. കരുളായി തേക്കിന്കുന്നില് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന വെളുത്തോന്‍ മനോജ് എന്ന കുട്ടനെ ആണ് ഭാഗ്യദേവത കടാക്ഷിച്ചത്. ഭാര്യ സിന്ധു, ഒരു വയസ്സുള്ള മകന് അഭിനവ് എന്നിവരടങ്ങുന്നതാണ് കുടുംബം. നേരത്തേ ലോട്ടറി ടിക്കറ്റ് വില്പന നടത്തിയിരുന്നു. പതിവായി ടിക്കറ്റെടുക്കുന്നയാളാണ് മനോജ്. സുഹൃത്ത് സുന്ദരന്റെ അമ്മ ലോട്ടറീസില്‍ നിന്ന് കഴിഞ്ഞ ദിവസം വൈകിട്ടാണ് ടിക്കറ്റെടുത്തത്. സ്വന്തമായി കിടപ്പാടം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനാണ് ആദ്യ പരിഗണനയെന്ന് മനോജ് പറഞ്ഞു. ടിക്കറ്റ് കേരള ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍ ഏല്പിച്ചു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]