ബെക്കും കാറും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി മരിച്ചു
മലപ്പുറം: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആള് മരിച്ചു. മലപ്പുറം പട്ടര്‍കടവ് നടുത്തൊടി ചേക്കുവിന്റെ മകന് മുഹമ്മദ് ഫാസി(53)ലാണ് മരിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് മൂന്ന് മണിയോടെ പൂക്കോട്ടൂരില്‍ വെച്ച് ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപടകടമുണ്ടായത്. തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെയാണ് മരണം സംഭവിച്ചത്. മലപ്പുറത്ത് നിന്ന് കൊണ്ടോട്ടി ഭാഗത്തേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഇദ്ദേഹം. ഇതിനിടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭാര്യ: ദില്‍ശാദ്, മക്കള്‍: ഫഹീം, ശബ്ല, നിദ. മാതാവ്: ഇയ്യാത്തുട്ടി ഹജ്ജുമ്മ. സഹോദരങ്ങള്‍ ശാഫി, ആഇശ, പരേതനായ അബ്ദുറസാഖ്. മയ്യിത്ത് നിസ്കാരം ഞായര്‍ രണ്ട് മണിക്ക് മലപ്പുറം വലിയങ്ങാടി ജുമാ മസ്ജിദില്‍ നടക്കും.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]