മലപ്പുറം കുന്നുംപുറത്ത് 17കാരിയെ ഗര്‍ഭിണിയാക്കിയ 19കാരന് ജാമ്യമില്ല

മഞ്ചേരി : പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നല്‍കിയും 17കാരിയെ ഗര്‍ഭിണിയാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. പനങ്ങാട്ടൂര്‍ കുന്നുംപുറം പട്ടേരിക്കുന്നത്ത് അര്‍ഷിദ് (19)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2021 ജൂണ്‍ 12നും പിന്നീട് രണ്ടു തവണയും ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ കുട്ടി ഇപ്പോള്‍ മഞ്ചേരി നിര്‍ഭയ ഹോമിലാണ്. പരാതിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരി 13നാണ് താനൂര്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
RECENT NEWS

ചെറവല്ലൂര്‍ ബണ്ട് റോഡ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു
പൊന്നാനി: പെരുമ്പടപ്പ് നിവാസികളുടെ സ്വപ്നമായ ചെറവല്ലൂര്‍ ബണ്ട് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പശ്ചാത്തല വികസന മേഖലയില്‍ കേരളം സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്ത് [...]