മലപ്പുറത്തുനിന്നും യുവതിയെ ഹരിയാനയിലെത്തിച്ച് ദിവസങ്ങളോളം പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

മലപ്പുറത്തുനിന്നും യുവതിയെ ഹരിയാനയിലെത്തിച്ച് ദിവസങ്ങളോളം പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

മലപ്പുറം: മലപ്പുറം കിഴിശേരി കുഴിഞ്ഞൊളത്ത് താമസിക്കുകയായിരുന്ന ഭര്‍തൃമതിയായ ബംഗാളി യുവതിയുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് വീട്ടില്‍ എത്തിക്കാമെന്നു പറഞ്ഞു കൂട്ടികൊണ്ടുപോയി ഹരിയാനയിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ കാജു (24)വിനെയാണ് കൊണ്ടോട്ടി പോലീസ് ഹരിയാനയിലെ ഗുരുഗ്രാമിലെ ചേരിയില്‍ വച്ച് പിടികൂടിയത്. മലപ്പുറം കിഴിശേരി കുഴിഞ്ഞൊളത്ത് താമസിക്കുകയായിരുന്ന യുവതിയുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച കാജു വെസ്റ്റ് ബംഗാളിലെ സ്വന്തം വീട്ടില്‍ എത്തിക്കാമെന്നറിയിച്ചു കൂട്ടികൊണ്ടു പോവുകയായിരുന്നു. എന്നാല്‍ ഇയാള്‍ യുവതിയെ ഹരിയാനയിലെ ഗുരുഗ്രാമില്‍ ഒരു ചേരിയില്‍ എത്തിച്ച് പത്തു ദിവസത്തോളം മുറിയിലിട്ട് പീഡിപ്പിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ പരാതിയില്‍ കൊണ്ടോട്ടി പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് പ്രതിയുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ട യുവതിയെ പോലീസ് കണ്ടെത്തിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തറിയുന്നത്. കൊണ്ടോട്ടി ഡിവൈഎസ്പി കെ. അഷ്‌റഫിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.സി പ്രമോദ്, സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍അസീസ് കാര്യോട്ട്, ഒ. പ്രശാന്ത്, സജീവ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

 

 

Sharing is caring!