അഹമ്മദാബാദ് സ്ഫോടന പരമ്പര കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ മലപ്പുറം പെരുവള്ളൂര്‍ സ്വദേശിയും
മലപ്പുറം: 2008 ലെ അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 38 കുറ്റവാളികളില്‍ ഒരാള്‍ മലപ്പുറം പെരുവള്ളൂര്‍ സ്വദേശി. പെരുവള്ളൂര്‍ കരുവാങ്കല്ല് എടപ്പനത്തൊടി ശറഫുദ്ദീനാണ് വധശിക്ഷ വിധിച്ചത്. ആദ്യം ത്വരിഖത്ത് പ്രസ്ഥാനത്തിലായിരുന്ന ശറഫുദ്ദീണ് പിന്നീടാണ് തീവ്രവാദ ആശയത്തിലേക്ക് വഴിമാറിയത്. നാട്ടില്‍ ആദ്യം ഡ്രൈവറായി ജോലിചെയ്തിരുന്നു. പിതാവ് സൈനുദ്ദീന്‍ നേരത്തെ ഈ സ്ഫോടനകേസില്‍ പ്രതിയായിരുന്നെങ്കിലും കോടതി പിന്നീട് വെറുതെ വിട്ടു. സൈനുദ്ദീന്‍ 1995ല്‍ വേങ്ങരയില്‍ പൈപ്പ് ബോംബ് കണ്ടെത്തിയ കേസിലെ പ്രതിയാണ് പിതാവ് സൈനുദ്ദീന്‍.
ശറഫുദ്ദീന്‍ പുറമെ വധശിക്ഷക്ക് വിധിക്കപ്പെട്ടവരില്‍ രണ്ട് മലയാളികള്കൂടിയുണ്ട്.
ഈരാറ്റുപേട്ട പീടിക്കല് സ്വദേശികളും സഹോദരങ്ങളുമായ ഷാദുലി, ഷിബിലി എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.
വാഗമണ്‍, പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ ശിക്ഷിക്കപ്പെട്ടവരാണ് ഷിബിലി, ഷാദുലി സഹോദരങ്ങള്‍. കേസില്‍ ആകെ അഞ്ച് മലയാളികളെയായിരുന്നു കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മറ്റ് രണ്ട് പേര്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
ആലുവാ കുഞ്ഞാനിക്കര സ്വദേശി മുഹമ്മദ് അന്‍സാരി, മംഗലാപുരത്ത് നിന്നുള്ള മലയാളിയാ നൗഷാദ് എന്നിവരെയാണ് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. ഷറഫുദ്ദീന്റെ ബന്ധുവം കേസിലെ കൂട്ടുപ്രതിയുമായിരുന്ന അബ്ദുള്‍ റഹ്മാന് നേരത്തെ കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഷറഫുദ്ദീന്റെ പിതാവ് ഇടി സൈനുദ്ദീന്‍, അബ്ദുള്‍ സത്താര്‍, സുഹൈബ് പൊട്ടുമണിക്കല്‍ എന്നീ മൂന്ന് മലയാളികള്‍ കൂടി നേരത്തെ കേസിന്റെ പ്രതിപ്പട്ടകയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും പിന്നീട് വെറുതെ വിടുകയായിരുന്നു.
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]