പട്ടര്‍ക്കടവ് ഒറുംകടവ് – എന്‍.കെ.പടി തൂക്കുപാലം നാടിന് സമര്‍പ്പിച്ചു

പട്ടര്‍ക്കടവ് ഒറുംകടവ് – എന്‍.കെ.പടി തൂക്കുപാലം നാടിന് സമര്‍പ്പിച്ചു

മലപ്പുറം: നവീകരിച്ച പട്ടര്‍ക്കടവ് ഒറുംകടവ് – എന്‍കെ പടി തൂക്കുപാലം പി.ഉബൈദുള്ള എം.എല്‍.എ ഉദ്ഘടനം ചെയ്തു. 2018 ലെ പ്രളയത്തില്‍ തകര്‍ന്ന തൂക്കുപാലം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 45 ലക്ഷം ചെലവഴിച്ചാണ് നവീകരിച്ചത്. മലപ്പുറം നഗരസഭയിലെ പട്ടര്‍കടവിനേയും കോഡൂര്‍ പഞ്ചായത്തിലെ എന്‍. കെ. പടിയേയും ബന്ധിപ്പിക്കുന്ന തൂക്കുപാലം തകര്‍ന്നത് മൂലം ഏറെ ചുറ്റിയാണ് ജനങ്ങള്‍ സഞ്ചരിച്ചിരുന്നത്. 2004 ലാണ് നിര്‍മിച്ച തൂക്കുപാലം നിരവധി പേരാണ് ദിവസം ആശ്രയിച്ചിരുന്നത്. തൂക്കുപാലത്തിനോപ്പം പുതിയൊരു കുളിക്കടവും നിര്‍മിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് ലിമിറ്റിഡ് കേരളക്കായിരുന്നു നിര്‍മാണ ചുമതല.

നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. കോഡൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ മറിയുമ്മ ഷരീഫ്, പികെ അബ്ദുല്‍ ഹക്കീം, സിദ്ദീഖ് നൂറേങ്ങല്‍, കൗണ്‍സിലര്‍മാരായ സജീര്‍ കളപ്പാടന്‍, സി പി ആയിഷാബി, കെ മഹ്മൂദ് പഞ്ചായത്ത് അംഗങ്ങളായ സികെ നീലകണ്ഠന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ സലീന, ബ്ലോക് പഞ്ചായത്ത് അംഗം എംടി അബ്ദുല്‍ ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.

 

Sharing is caring!