സ്‌കൂളുകളില്‍ മോഷണം നടത്തുന്ന വീരാന്‍കുഞ്ഞ് അറസ്റ്റില്‍

മഞ്ചേരി : സ്‌കൂള്‍ ഓഫീസുകള്‍ കുത്തി തുറന്ന് മോഷണം നടത്തുന്നത് പതിവാക്കിയ വീരാന്‍കുഞ്ഞ് മഞ്ചേരി പൊലീസിന്റെ പിടിയിലായി. മൂവാറ്റുപുഴ പായിപ്പുറം കാനാപറമ്പില്‍ ജലീല്‍ എന്ന വീരാന്‍കുഞ്ഞ് (67)നെയാണ് ഇന്നലെ മഞ്ചേരി പഴയ ബസ് സ്റ്റാന്റ് പരിസരത്തു നിന്നും മഞ്ചേരി എസ്‌ഐ വി വിവേക് ഡാന്‍സാഫ് സംഘത്തിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. 2021 നവംബര്‍ 24ന് രാത്രി മഞ്ചേരി ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓഫീസ് വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിതുറന്ന് മേശയില്‍ സൂക്ഷിച്ചിരുന്ന 90360 രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പ്രതിക്കെതിരെ തൃശൂര്‍, പാലക്കാട് ജില്ലകളിലും സമാനമായ കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. തിരൂരങ്ങാടി സ്‌കൂളില്‍ മോഷണം നടത്തുന്നതിനിടെ പ്രതിയുടെ ചിത്രം സി സി ടി വിയില്‍ പതിഞ്ഞിരുന്നു. ഇതാണ് കേസന്വേഷണത്തിന് വഴിത്തിരിവുണ്ടാക്കിയത്.
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ [...]