മലപ്പുറം കൊളത്തൂരില്‍ ബൈക്കിടിച്ച് പരിക്കേറ്റ വഴിയാത്രികന് 4.38 ലക്ഷം രൂപ

മലപ്പുറം കൊളത്തൂരില്‍ ബൈക്കിടിച്ച് പരിക്കേറ്റ വഴിയാത്രികന് 4.38 ലക്ഷം രൂപ

മഞ്ചേരി : വഴിയരികില്‍ നടന്നുപോകവെ എതിരെ വന്ന ബൈക്ക് ഇടിച്ച് പരിക്കേറ്റ ഗൃഹനാഥന് 4,38,900 രൂപ നഷ്ടപരിഹാരം നല്‍കാന്‍ മഞ്ചേരി മോട്ടോര്‍ ആക്സിഡണ്ട് ക്ലൈം ട്രിബ്യൂണല്‍ കോടതി ജഡ്ജി പി എസ് ബിനു വിധിച്ചു. കൊളത്തൂര്‍ പള്ളിയില്‍ കുളമ്പ ഉരുണിയേങ്ങല്‍ അലവിയുടെ മകന്‍ ഇബ്രാഹിം (60)നാണ് പരിക്കേറ്റത്. 2018 ഡിസംബര്‍ 13ന് രാവിലെ 6.30 പള്ളിക്കുളമ്പയിലാണ് അപകടം. ഒമ്പതു ശതമാനം പലിശയും കോടതി ചെലവുമടക്കമുള്ള തുക ന്യൂഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി മലപ്പുറം ശാഖയാണ് നല്‍കേണ്ടത്.

Sharing is caring!