മലപ്പുറം മൂച്ചിക്കലില്‍ 24കാരന് ട്രെയിന്ഇടിച്ച് മരിച്ചു

താനൂര്‍: മൂച്ചിക്കല്‍ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തി. കാടാമ്പുഴ മരുതന് ചിറയിലെ കുറുപ്പന്മാരില് സൂര്യനാഥന്റ മകന് ശിവദാസനാണ് (24) കഴിഞ്ഞ ദിവസം പുലര്‍ച്ചെ റെയില്‍പാതക്കരികില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. തിരൂര്‍ ഗവ.ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇലക്ട്രീഷ്യനാണ്. ഡി.വൈ.എഫ്.ഐ കാടാമ്പുഴ മേഖലാ ജോയിന്റ് സെക്രട്ടറിയാണ്. മാതാവ്: ലക്ഷ്മി. സഹോദരങ്ങള്‍: സുധീഷ്, സുരേഷ് ബാബു, സുമിത്ത് .
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]