പിതാവ് വഴക്കു പറഞ്ഞതിന് വീട് വിട്ടിറങ്ങി മലപ്പുറം ചങ്ങരംകുളത്തെ 10വയസ്സുകാരി

പിതാവ് വഴക്കു പറഞ്ഞതിന് വീട് വിട്ടിറങ്ങി മലപ്പുറം ചങ്ങരംകുളത്തെ 10വയസ്സുകാരി

മലപ്പുറം: പിതാവ് വഴക്കു പറഞ്ഞതിന് വീട് വിട്ടിറങ്ങിയ പത്തു വയസുകാരിക്ക് സാന്ത്വനവുമായി പോലീസെത്തി. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ചങ്ങരംകുളത്താണ് സംഭവം. റോഡിലൂടെ ഒറ്റക്ക് നടന്നുവന്ന പെണ്‍കുട്ടിയെ റോഡരികിലെ തട്ടുകട നടത്തുന്നവര്‍ ചോദ്യം ചെയ്യുകയായിരുന്നു.സംശയം തോന്നിയ തട്ടുകടയിലെ ദമ്പതികള്‍ നാട്ടുകാരുടെ സഹായത്തോടെ ചങ്ങരംകുളം പോലീസിനെ വിവരം അറിയിച്ചു. ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചതറിഞ്ഞപ്പോഴാണ് പിതാവ് വഴക്ക് പറഞ്ഞതിന് വീട് വിട്ടിറങ്ങിയതാണെന്ന് മനസിലായത്.കുട്ടിയെ കാണാതെ വീട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെ കുട്ടിയുമായി പോലീസ് വീട്ടിലെത്തുകയും ചെയ്തു.കുട്ടിയോട് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുകയും എന്തെങ്കിലും ആവശ്യം വന്നാല്‍ തങ്ങള്‍ക്ക് വിളിച്ചാല്‍ മതിയെന്ന ആശ്വാസ വാക്കും നല്‍കിയാണ് പോലീസ് വീട്ടില്‍ നിന്ന് തിരിച്ചത് .

 

Sharing is caring!