മദ്യലഹരിയില്‍ മകന്‍ അച്ചനെ അടിച്ചു കൊലപ്പെടുത്തി

മദ്യലഹരിയില്‍ മകന്‍ അച്ചനെ അടിച്ചു കൊലപ്പെടുത്തി

നിലമ്പൂര്‍: മദ്യലഹരിയില്‍ മകന്‍ അച്ചനെ അടിച്ചു കൊലപ്പെടുത്തി. മലപ്പുറം ചുങ്കത്തറ മുപ്പാലിപ്പൊട്ടിയില്‍ നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഇന്ന് വൈകീട്ട് 7 മണിയോടെയാണ് സംഭവം.
ചുങ്കത്തറ മുപ്പാലിപ്പൊട്ടിയില്‍ ആണ് നാടിനെ നടുക്കിയ സംഭവം. മുപ്പാലിപ്പൊടി തറയില്‍ പുത്തന്‍വീട് തങ്കച്ചന്‍ (69) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ വര്‍ഗീസി (കൊച്ചുമോന്‍-41) നെ എടക്കര പോലീസ് ഇന്‍സ്‌പെ്കടര്‍ മഞ്ജുഷ് ലാലിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു.
പള്ളിക്കുത്ത് പുന്നപുഴ പൊട്ടിയില്‍ തറയില്‍ പുത്തന്‍വീട് തങ്കച്ചന്‍ ആണ് മകന്റെ കൈ കൊണ്ട് അതിദാരുണമായി കൊല്ലപ്പെട്ടത്. വടി കൊണ്ടുള്ള അടി തലക്കേറ്റതാണ് മരണകാരണം. മകന്റെ അടിയേറ്റ് നിലത്ത് വീണ വര്‍ഗീസ് തലക്കേറ്റ മുറിവില്‍ നിന്നും രക്തം വാര്‍ന്നാണ് മരിച്ചത്. അര മണിക്കൂര്‍ നേരം രക്തം വാര്‍ന്ന് കിടന്ന വര്‍ഗീസിനെ നാട്ടുകാരെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മകന്‍ വര്‍ഗീസ് മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഇവരുടെ വീട്ടില്‍ അച്ഛനും മകനും തമ്മില്‍ സംഘര്‍ഷം പതിവായിരുന്നതായും നാട്ടുകാര്‍. തങ്കച്ചന്റെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
. തങ്കച്ചന്റെ സഹോദരന്‍ ഒരു മാസം മുമ്പ് തങ്കച്ചനും മകന്‍ വര്‍ഗിസിനുമെതിരെ എടക്കര പോലീസില്‍ പരാതി നല്‍കിയിരുന്നതായി ഇന്‍സ്‌പെക്ടര്‍ മഞ്ജുഷ് ലാല്‍ പറഞ്ഞു. മരിച്ച തങ്കച്ചനും ഭാര്യ അമ്മിണിയും പോലീസ് കസ്റ്റഡിയിലുള്ള വര്‍ഗീസും ഒരേ വീട്ടില്‍ തന്നെയാണ് താമസം. വര്‍ഗീസിന്റെ ഭാര്യ ലിന്‍സി സൗദിയില്‍ നഴ്‌സായി ജോലി ചെയ്യുകയാണ്. ഇവരുടെ രണ്ട് കുട്ടികളും ലിന്‍സിയുടെ കൂടെ സൗദിയിലാണ്. തങ്കച്ചന്റെ മകള്‍ ലിസയും സൗദിയിലാണ്. ലിസിയുടെ ഭര്‍ത്താവ്: പരേതനായ ജോയി. മൃതദേഹം നിലമ്പൂര്‍ ഗവ. ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ബുധനാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

 

 

Sharing is caring!