ആര്യവൈദ്യശാലയില്‍ പുതുക്കിയ ശമ്പളനിരക്ക് പ്രാബല്യത്തില്‍വന്നു
കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ പുതുക്കിയ ശമ്പളനിരക്ക് പ്രാബല്യത്തില്‍വന്നു. ആര്യവൈദ്യശാലമാനേജ്മെന്റുംഅംഗീകൃതസംഘടനകളുടെ പ്രതിനിധികളുംചേര്‍ന്നു നടത്തിയസംയുക്തചര്ച്ചയെത്തുടര്ന്നാണ് പുതുക്കിയ ശമ്പളനിരക്ക് നിലവില്‍വന്നത്.
ശമ്പളപരിഷ്കരണത്തിന്റെ ആനുകൂല്യങ്ങള്‍ രണ്ടായിരത്തോളംജീവനക്കാര്ക്ക്ലഭ്യമാകും. 5,200/- രൂപ മുതല്‍ 13,000/- രൂപ വരെ ഉള്ള വര്ദ്ധനവാണ്ജീവനക്കാര്ക്ക്കിട്ടുക. ആര്യവൈദ്യശാലാമാനേജിംഗ് ട്രസ്റ്റിഡോ. പി.എം. വാരിയരുടെ സാന്നിദ്ധ്യത്തിലാണ് ശമ്പളക്കരാര്ഒപ്പുവെച്ചത്. ചടങ്ങില്ആര്യവൈദ്യശാലസി.ഇ.ഒ. ഡോ. ജി.സി. ഗോപാലപിള്ള, ഫാക്ടറിമാനേജറും ട്രസ്റ്റിയുമായഡോ. പി. രാംകുമാര്‍, കണ്ട്രോളര് (എച്ച്. ആര്.) ശ്രീ. വി. വേണുഗോപാല്‍, ചീഫ് (ഫിനാന്‍സ് ആന്റ്അക്കൗണ്ട്സ്) ശ്രീമതിഗംഗ ആര്. വാരിയര്‍, ചീഫ്മാനേജര്‍ (പേഴ്സണല്ആന്റ്അഡ്മിനിസ്ട്രേഷന്) ശ്രീ. മുരളിതായാട്ട്, മാനേജര്‍ (എച്ച്.ആര്.എം) ശ്രീ. എന്‍. മനോജ്, ഡെപ്യൂട്ടിമാനേജര്‍ (ലീഗല്ആന്റ്ഐ.ആര്) ശ്രീമതിഗീതകെ. എന്നിവരുംഅംഗീകൃതസംഘടനാ സെക്രട്ടറിമാരായ ശ്രീ. എം. രാമചന്ദ്രന് (കോട്ടക്കല്‍ ആര്യവൈദ്യശാലവര്ക്കേഴ്സ് ഫെഡറേഷന് – സി.ഐ.ടി.യു), ശ്രീ. കെ. മധു (ആര്യവൈദ്യശാലവര്ക്കേഴ്സ് യൂണിയന് – എ.ഐ.ടി.യു.സി), ശ്രീ. എം.വി. രാമചന്ദ്രന് (ആര്യവൈദ്യശാല എംപ്ലോയീസ് യൂണിയന് – ഐ.എന്‍.ടി.യു.സി), ശ്രീ. കെ.പി. മുരളീധരന് (ആര്യവൈദ്യശാലമസ്ദൂര്സംഘം – ബി.എം.എസ്) എന്നിവരുംവര്ക്കിംഗ് പ്രസിണ്ടുമാരായ ശ്രീ. കെ. സുകുമാരന്‍, ശ്രീ. എന്‍.കെ. ഉണ്ണികൃഷ്ണന്, ശ്രീ. പി. സുകുമാരന്‍ എന്നിവരുംസന്നിഹിതരായിരുന്നു. 2020 ജൂലായ്ഒന്നുമുതല് 2024 ജൂണ്‍ 30 വരെയാണ് പുതിയകരാറിന്റെകാലാവധി.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]