മലപ്പുറം കൊണ്ടോട്ടിയില്‍ മാതാവിന്റെ വീട്ടില്‍ വിരുന്നെത്തിയ രണ്ട് വയസ്സുകാരി കുളത്തില്‍ വീണു മരിച്ചു

മലപ്പുറം കൊണ്ടോട്ടിയില്‍ മാതാവിന്റെ വീട്ടില്‍ വിരുന്നെത്തിയ രണ്ട് വയസ്സുകാരി കുളത്തില്‍ വീണു മരിച്ചു

മലപ്പുറം: കൊണ്ടോട്ടിയില്‍ മാതാവിന്റെ വീട്ടില്‍ വിരുന്നെത്തിയ രണ്ടു വയസ്സുകാരി വീടിനുസമീപത്തെ കുളത്തില്‍ മുങ്ങിമരിച്ചു. കാഞ്ഞിരപ്പറമ്പില്‍ കെ പി അഷ്‌റഫിന്റെ മകള്‍ റയ അഷറഫ് ആണ് പുളിക്കലില്‍ മാതാവിന്റെ വീടിനു സമീപത്തെ കുളത്തില്‍ മുങ്ങിമരിച്ചത്.  വൈകുന്നേരമാണ് അപകടം നടന്നത്. കാഞ്ഞിരപ്പറമ്പില്‍ സ്വന്തം വീട്ടില്‍ നിന്നാണ് മാതാവ് ഷാഹിനയോടൊപ്പം സഹോദരങ്ങളും റയയും  ഉച്ചയോടെ പുളിക്കല്‍ മാതാവിന്റെ വീട്ടില്‍ വന്നത്.ഇതിനിടെയാണ് അപകടം സംഭവിച്ചത്. കുളത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടിയെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം  കാഞ്ഞിരപ്പറമ്പില്‍ ജുമാഅത്ത് പള്ളിയില്‍ കബറടക്കും.

 

Sharing is caring!