മതസൗഹാര്‍ദത്തിന്റെ പുതിയ മാതൃക കാണിച്ച് വീണ്ടും മലപ്പുറം നാട്ടിലെ മുസ്ലിം കാരണവര്‍ മരിച്ചു; ക്ഷേത്രത്തിലെ ഉത്സവാഘോഷം റദ്ദാക്കി;
മലപ്പുറം: മതത്തിന്റെ പേരില്‍ പോരടിക്കുന്നവര്‍ക്ക് പുതിയ പാഠങ്ങള്‍ പഠിപ്പിക്കുകയാണ് മലപ്പുറം. വര്‍ഗീയ വിഷം ചീറ്റി ഒരു വിഭാഗം മലപ്പുറത്തിനെതിരെ തിരിയുമ്പോഴും പുതിയ മാതൃകകള്‍ കാണിച്ചു കൊടുക്കുകയാണ് ഈ നാട്. തിരൂരിലാണ് പുതിയ സംഭവം. ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെ നാട്ടിലെ മുസ്ലീം കാരണവര്‍ മരിച്ചു. പിന്നാലെ ഉത്സവം തന്നെ നിര്‍ത്തി വെയ്ക്കുകയായിരുന്നു ക്ഷേത്ര ഭാരവാഹികള്‍.
തിരൂര്‍ തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പോലി ഉത്സവത്തിന്റെ ഭാഗമായി ആഘോഷങ്ങള്‍ നടന്ന് വരവെയാണ് പ്രദേശത്തെ മുസ്ലീം കാരണവര്‍ മരിക്കുന്നത്. തുടര്‍ന്ന് ആഘോഷങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ ക്ഷേത്ര ഭാരവാഹികള്‍ തീരുമാനിക്കുകയായിരുന്നു. ക്ഷേത്രത്തിന് സമീപമായി താമസിച്ചിരുന്ന ചെറാട്ടില്‍ ഹൈദര്‍ എന്നയാളാണ് ഉത്സവാഘോഷം നടക്കുന്നതിനിടെ മരിച്ചത്. മരണവിവരം അറിഞ്ഞതോടെ ഉത്സവക്കമ്മറ്റി അടിയന്തിര യോഗം ചേര്‍ന്നു. ആഘോഷങ്ങള്‍ ഇല്ലാതെ ചടങ്ങുകള്‍ മാത്രമായി നടത്താന്‍ കമ്മറ്റിക്കാര് തീരുമാനിക്കുകയായിരുന്നു. മറ്റ് ആഘോഷങ്ങള്‍ എല്ലാം ഒഴിവാക്കി നാടിനൊപ്പം ക്ഷേത്രത്തില്‍ എത്തിയവരും കുടുംബത്തിന്റെ ദുഖത്തിനൊപ്പം പങ്കുചേരുകയായിരുന്നു.
ഉത്സവാഘോഷത്തിന്റെ ഭാഗമായി ബാന്‍ഡുമേളവും ശിങ്കാരി മേളവും മറ്റ് കലാരൂപങ്ങളും എല്ലാം തയ്യാറാക്കിയിരിരുന്നു. എന്നാല്‍ ഹൈദറിന്റെ മരണത്തിന് പിന്നാലെ ഇവയെല്ലാം വേണ്ടെന്ന് വെച്ചു. ഹൈദറിന്റെ മയ്യത്ത് നമസ്കാരത്തില്‍ ക്ഷേത്ര കമ്മിറ്റിക്കാരുടെ തീരുമാനത്തെ മഹല്ല് ഭാരവാഹികള്‍ അഭിനന്ദിച്ചു. നാട്ടിലെ കാരണവരും ഏവര്‍ക്കും പ്രിയപ്പെട്ടവനുമായ ഹൈദര്‍ മരിച്ചതിന്റെ ദുഃഖത്തില്‍ പങ്കുചേരാനാണ് ആഘോഷം ഒഴിവാക്കിയതെന്ന് കമ്മിറ്റി ഭാരവാഹികള്‍.
മലപ്പുറത്തിനെതിരെ ഒരു വിഭാഗം നിരന്തരം വര്‍ഗീയ വിഷം ചീറ്റുന്നതിനിടയിലാണ് ഈ വാര്‍ത്ത. ‘ഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ലാത്ത ജില്ലയുണ്ട് കേരളത്തില്‍.. അത് മലപ്പുറം ആണ്’ എന്ന ഒരു സ്വാമിയുടെ പ്രസ്താവനയായിരുന്നു ഏറ്റവും ഒടുവിലത്തേത്. ഇതിനെ പൊളിച്ചടുക്കി കയ്യില്‍ കൊടുക്കുകയായിരുന്നു സോഷ്യല്‍ മീഡിയ. മലപ്പുറത്തിനെതിരെയുള്ള വര്‍ഗീയ പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ മലപ്പുറത്തുകാര്‍ക്ക് തന്നെ അറിയാം എന്നാണ് തിരൂരിലെ സംഭവവും വ്യക്തമാക്കുന്നത്.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]