മലപ്പുറം പാത്തിപ്പാറയില്‍ ഒരു വയസ്സുകാരി ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

മലപ്പുറം: പിഞ്ച് കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു. നിലമ്പൂര്‍ പാത്തിപ്പാറ തരിയക്കോടന്‍ ഇര്‍ഷാദിന്റെ ഒരുവയസ്സുകാരിയായ മകള്‍ ഇഷ ആണ് മരിച്ചത്. ഇന്ന് കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അരമണിക്കൂറോളം തെരച്ചില്‍ നടത്തിയിരുന്നു.
ഇതിനിടയിലാണ് അയല്പക്കത്തെ വീട്ടില്‍ പില്ലറിനോട് ചേര്‍ന്ന് ബക്കറ്റില്‍ പകുതി മാത്രമുള്ള വെള്ളത്തില്‍ മുങ്ങി കിടക്കുന്ന നിലയില്‍ കുട്ടിയെ കാണ്ടത്. ഉടന്‍ നിലമ്പൂര്‍ ഗവ: ഹോസ്പിറ്റലില്‍ എത്തിച്ചു. ഡോക്ടര്‍മാര്‍ കഠിന പ്രയത്നം നടത്തിയെങ്കിലും കുട്ടിയുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. മയ്യിത്ത് നിലമ്പൂര്‍ ഹോസ്പിറ്റലില്‍. നിയമനടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
RECENT NEWS

തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മാർപാപ്പയെ അനുസ്മരിച്ച് തങ്ങളും കുഞ്ഞാലിക്കുട്ടിയും