കാല്‍നടയായി കാശ്മീരിലെത്തി ദേശീയ പതാകയുയര്‍ത്തിയ മലപ്പുറത്തെ ദമ്പതികള്‍ക്ക് വിമുക്തഭടന്റെ സ്‌നേഹാദരം
മലപ്പുറം: വളാഞ്ചേരി യില്‍ നിന്നും 106 ദിവസത്തോളം നടന്ന് ജമ്മു കാശ്മീര്‍ വരെ യെത്തി ദേശീയപതാക ഉയര്‍ത്തി നാട്ടില്‍ തിരിച്ചെത്തിയ സൈനികന്‍ അബ്ബാസലിക്കും പത്‌നി ഷഹനക്കും പരപ്പനങ്ങാടി പുത്തരിക്കലെ വിരമിച്ച സൈനികന്‍ കുണ്ടാണത്ത് അബുവിന്റെ വീട്ടില്‍ സ്വീകരണം നല്‍കി.
ചടങ്ങില്‍ നഗരസഭ 14ാം ഡിവിഷന്‍ കൗണ്‍സിലര്‍ ഖദീജത്തുല്‍ മരിയ യും അബുവും ചേര്‍ന്ന് ദമ്പതികള്‍ക്ക് സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. കേക്കുകള്‍ മുറിച്ച് ആഹ്ലാദവുംപങ്കിട്ടു. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെടുകയും തന്റെ സൈനിക സേവനത്തിലൂടെ ലഭിച്ച അറിവുകള്‍ പങ്കുവെച്ച് വലിയ സൗഹൃദത്തിലാവുകയായിരുന്നു ഇവര്‍.
അബ്ബാസിന്റെ മാതാപിതാക്കളും മക്കളും സഹോദരിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. തങ്ങള്‍ക്ക് നല്‍കിയ സ്വീകരണത്തിന് അബ്ബാസലിയും ഷഹനയും നന്ദിയും പറഞ്ഞു.അച്ചമ്പാട്ട് ഷെരീഫ് ബാബു, യു.ഷാജി മുങ്ങാത്തം തറ, അബ്ദുല്‍ റസാഖ് എന്നിവര്‍ സൗഹൃദ കൂട്ടായ്മയില്‍ പങ്കെടുത്ത് സംസാരിച്ചു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




